ലഖ്നൗ : യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന് ജയിലില്‍ തന്നെ തുടരുമെന്ന് ജയില്‍ അധികൃതര്‍. ഇയാള്‍ക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഈ മാസം 19നാണ് ഇഡി കേസ് ലഖ്നൗ കോടതി പരിഗണിക്കുന്നത്.
കാപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നത് ചൂണ്ടിക്കാട്ടി ഇഡി രജിസ്റ്റര്‍ ചെയ്ത ഒരു കേസാണ് ഇപ്പോഴും പരിഗണനയില്‍ ഉള്ളത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കൂ. അതേസമയം കാപ്പന് ഹത്രാസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചിലേക്ക് മാറ്റി.
കര്‍ശ്ശന ഉപാധികളോടെയാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ദല്‍ഹിയില്‍ തങ്ങണം. കേരളത്തിലേക്കെത്തിയാല്‍ ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്.
2020 ഒക്ടോബര്‍ അഞ്ചിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പന് യുപി പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും കാപ്പന് 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇരുകോടതികളും അത് തള്ളി. ഇതോടെ കാപ്പന്റെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: