എണ്‍പതുകളില്‍ നടന്ന ഒരു കഥയെ ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷന്‍മാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്‌ക്കുന്നത്. ബിജു മേനോന്റെ അമ്മിണി പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഓണച്ചിത്രങ്ങളില്‍ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ഓര്‍ഡിനറി എന്ന ചിത്രത്തില്‍ പാലക്കാടന്‍ ഭാഷ ട്രന്‍ഡാക്കി മാറ്റിയ ബിജു മേനോന്‍ ഇതില്‍ പഴയ തെക്കന്‍ സ്ലാങ്ങില്‍ പ്രേഷകരുടെ നിറഞ്ഞ ചിരിയാണ് തിയേറ്ററില്‍ ഉണ്ടാക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷന്‍ കൊറിയോഗ്രാഫിയും വളരെ മികച്ചതാണെന്നാണ് പ്രേക്ഷക അഭിപ്രായം.
നാടന്‍ തല്ല് തന്നെയാണ് ഇതിലെ ഹൈലൈറ്റ്. റോഷന്റേയും നിമിഷ സജയന്റേയും പ്രണയ രംഗങ്ങളും വളരെ രസകരമായിട്ടാണ് സംവിധായകന്‍ ശ്രീജിത്ത് ചിത്രീകരിച്ചിരിക്കുന്നത്. E4 എന്റര്‍ടെയ്ന്‍മെന്റ്‌സും ന്യൂ സൂര്യ ഫിലിംസും ചേര്‍ന്ന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുകേഷ് ആര്‍. മേത്ത, എ.കെ. സുനില്‍, സി.വി. സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഓണച്ചിത്രങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ ഏറെ ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ഒരു തെക്കന്‍ തല്ല് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: