തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അടക്കം കേരളത്തിലെ മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശയാത്രയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും പി.രാജീവും കെ.എന്‍. ബാലഗോപാലും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പോകുന്നതിനു മുന്‍പ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്. റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണു പോകുന്നത്.
സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. കേരളത്തിലേക്കുള്ള നിക്ഷേപ സമാഹരണം കൂടിയാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. അതിനാലാണ് മന്ത്രിമാരായ പി.രാജീവും ബാലഗോപാലും യാത്രയില്‍ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: