കോട്ടയം: ജനതാദള്‍(എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫസര്‍ എന്‍.എം. ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചിക്തിസയിലിരിക്കേയാണ് അന്ത്യം. 79 വയസ്സായിരുന്നു.
ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വെയ്ക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02:00-ന് വസതിയില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയിലാണ് സംസ്കാരം.
പ്രവിത്താനം ആദോപ്പള്ളില്‍ കുടുംബാംഗം ആയ മോളിയാണ് ഭാര്യ. മക്കള്‍ വിദേശത്ത് ആയതിനാലാണ് സംസ്കാരം ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്. കെഎസ് യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തി. തുടര്‍ന്ന് വീരേന്ദ്ര കുമാറിന് പകരക്കാരനായി തികച്ചും ആകസ്മികമായാണ് ജോസഫ് മന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: