ലുധിയാന: പഞ്ചാബിലെ 98 ശതമാനം ക്രിസ്ത്യാനികളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ആം ആദ്മി നേതാവ് രോഹിത് ഖൊക്കര്‍. പഞ്ചാബിലെ ക്രിസ്ത്യന്‍ ജനസംഖ്യ 1.5 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതിവേഗമാണ് ക്രിസ്ത്യന്‍ ജനസംഖ്യയിലെ ഈ കുതിപ്പുണ്ടായിരിക്കുന്നത്.
2011ലെ സെന്‍സസ് പ്രകാരം പഞ്ചാബില്‍ 1.5 ശതമാനം ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ. അത്രതന്നെയാണ് മുസ്ലിം ജനസംഖ്യയും. ഹിന്ദുക്കള്‍ 36 ശതമാനവും, സിഖുകാര്‍ 60 ശതമാനവും ആണ്. പക്ഷെ കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ജനസംഖ്യയില്‍ ഏറെ മാറ്റം വന്നിട്ടുണ്ട്. അതില്‍ ക്രിസ്ത്യന്‍ ജനസംഖയയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ഈ മാറ്റം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ഇനി പഞ്ചാബിലെ ഗുരുദാസ് പൂര് എന്ന ഒരിടത്തെ കണക്കെടുക്കാം. ഇവിടെ രാജു രംഗീല എന്ന ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ഉണ്ട്. അദ്ദേഹം പഞ്ചാബി ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്ന വ്യക്തിയാണ്. ധാരിവാളില്‍ അദ്ദേഹത്തിന് ഒരു ബംഗ്ലാവ് ഉണ്ട്. ഇത് ഗുരുദാസ് പൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ്. ആഴ്ചയില്‍ ആറ് ദിവസവും അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് പ്രഭാഷണം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ 100 പേര്‍ക്ക് ഇരിക്കാം.
എന്നാല്‍ ഗുര്‍ദാസ് പൂരില്‍ പള്ളി ഉള്ള ഒരേ ഒരാള്‍ രാജു രംഗീല മാത്രമല്ല. ഡസന്‍കണക്കിന് പള്ളികളും വീടുകള്‍ കേന്ദ്രീകരിച്ചുള്ള മതപ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു. എല്ലായിടത്തും ക്രിസ്തുവിനെക്കുറിച്ചുള്ള മതപ്രഭാഷണങ്ങള്‍ ഉണ്ട്. പഞ്ചാബ് ക്രിസ്ത്യന്‍സ് യുണൈറ്റഡ് ഫ്രണ്ട് പ്രസിഡന്റ് ജോര്‍ജ്ജ് സോണി പറയുന്നത് ഇതാണ്: “എത്ര പള്ളികള്‍ ഇവിടെ ഉണ്ട് എന്നത് സംബന്ധിച്ച് കണക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പള്ളികളുടെ എണ്ണത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ” ഇത് തന്നെയാണ് പഞ്ചാബിനെ മിക്ക സ്ഥലങ്ങളിലെയും സ്ഥിതി. മാത്രമല്ല, മതപരിവര്‍ത്തനത്തിന് വിധേയരായ ക്രിസ്തന്‍ ആളുകളാണ് അധികവും. ദളിത് സമുദായത്തില്‍ നിന്നുള്ളവരും മസബി സിഖ് സമുദായത്തില്‍ നിന്നുള്ളവരും ആണ് മത പരിവര്‍ത്തനത്തിന് വിധേയരാവുന്നവരില്‍ അധികവും. ഇവിടുത്തെ മതപ്രചാരകരില്‍ പ്രമുഖരാണ് രാജു രംഗില, ബജീന്ദര്‍ സിങ്ങ്, അങ്കുര്‍ നാരുല, ദീപ്തി തുടങ്ങിയവര്‍. ഇവരുടെ വീഡിയോകള്‍ അവിടുത്തെ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നു. പള്ളികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇവിടുത്തെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും തലവേദനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: