കായംകുളം: വിഴിഞ്ഞം പദ്ധതിയില്‍ സഭാ നേതൃത്വം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും, തുറമുഖ അധികൃതരും ലത്തീന്‍ സഭാ നേതൃത്വവും പലവട്ടം ചര്‍ച്ചകള്‍ നടത്തി. സമരസമിതിയുടെ ആവശ്യങ്ങളില്‍ മിക്കതും അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ പദ്ധതി നിര്‍ത്തി വച്ച് പുതുതായി തീരശോഷണ പഠനവും മറ്റും നടത്തണമെന്ന പിടിവാശിയിലാണ് ലത്തീന്‍ സഭാ നേതൃത്വം. ഇതു സംബന്ധിച്ച് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി നിയമ സഭയില്‍ നല്കിയ വിശദീകരണം സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതായിരുന്നു.
2015ല്‍ തുടക്കമിട്ട ഈ പബ്ലിക്, പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതിയുെട പൂര്‍ത്തീകരണം 2019, 20 കാലത്തായി നടക്കേണ്ടതായിരുന്നു. ഓഖി, കൊവിഡ് തുടങ്ങിയ അസാധാരണ സാഹചര്യങ്ങളാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചതിലധികം വൈകി. എന്നാല്‍ സമീപകാലത്ത് തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശീഘ്രഗതിയില്‍ മുന്നേറുകയായിരുന്നു. 2023 ഒക്ടോബറില്‍ ഒന്നാം ഘട്ടവും, 2024ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി രാജ്യത്തിന് അഭിമാനിക്കാവുന്ന ആഴക്കടല്‍ രാജ്യന്തര തുറമുഖമായി മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗികാരം നല്‍കിയത് മതിയായ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ്. മാത്രമല്ല സുപ്രീം കോടതിയുടെ അംഗീകാരത്തോടെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധര്‍ ആറു മാസത്തിലൊരിക്കല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക വ്യതിയാനങ്ങളെ കുറിച്ച് പഠനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
തുടക്കത്തില്‍ തന്നെ സമരത്തില്‍ പ്രദേശവാസികളല്ലാത്തവരുെട പങ്കാളിത്തം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കപ്പല്‍ ചരക്ക് വാണിജ്യ രംഗത്തെ ചില അന്തര്‍ദേശീയ താല്പര്യക്കാരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലവിലുണ്ട്. രാജ്യ താല്പര്യവും, ജന താല്പര്യവും മുന്‍നിര്‍ത്തി സഭാ നേതൃത്വം യാഥാത്ഥ്യബോധത്തോടെയുള്ള നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കണെമന്ന് ഭാരതീയ വിചാരേകന്ദ്രം അഭ്യര്‍ത്ഥിച്ചു. പി.
ബാലഗോപാലന് അവതരിപ്പിച്ച പ്രമേയത്തെ ഡോ. സി.എം.ജോയ് പിന്തുണച്ചു. സംസ്ഥാന അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷനായി. ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്തു. ഡോ: സി.ഐ. ഐസക്ക്, കെ.സി. സുധീര്‍ബാബു, ഡോ:ആര്. രാജലക്ഷ്മി, വി. വിശ്വനാഥന്, വി. മഹേഷ്, ജെ. മഹാദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: