കന്യാകുമാരി:നരേന്ദ്രമോദിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും എതിരെ വിദ്വേഷപ്രസംഗം നടത്തുക വഴി വിവാദപുരുഷനായി മാറിയ പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരിയിലെ പുളിയൂര്‍കുറിച്ചിയിലെ മുട്ടിടിച്ചില്‍ പറൈ ചര്‍ച്ചില്‍ എത്തിയപ്പോഴാണ് രാഹുല്‍ഗാന്ധി പാസ്റ്റര്‍ ജോര്‍ജ്ജ് പൊന്നയ്യയെ കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ഏതാനും ഡിഎംകെ മന്ത്രിമാര്‍ക്കും എതിരെ വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ പൊന്നയ്യയെ 2021 ജൂലായില്‍ മധുരൈയിലെ കള്ളിക്കുടിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. “അന്ന് പാസ്റ്റര്‍ നടത്തിയ വിവാദപ്രസംഗം ഏതാണ്ടിപ്രകാരമാണ്. ക്ഷേത്രത്തില്‍ കയറും മുന്‍പ് ബഹുമാനാര്‍ത്ഥം രാഷ്‌ട്രീയനേതാവ് ചെരുപ്പ് അഴിച്ചുവെച്ചു. എന്നാല്‍ ക്രിസ്തീയ സംസ്കാരപ്രകാരം പാദങ്ങളില്‍ അഴുക്കുപുരളാതിരിക്കാനും ഭാരത് മാതയെക്കൊണ്ട് അസുഖം ബാധിക്കാതിരിക്കാനുമാണ് ഞങ്ങള്‍ ചെരുപ്പ് ധരിയ്‌ക്കുന്നത്.” -ഇതായിരുന്നു വിവാദ പരാമര്‍ശം. അന്ന് കുഴിത്തുറൈയിലെ റോമന്‍ കാത്തലിക് പള്ളി പാസ്റ്ററുടെ ഈ പ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി 30 കേസുകളാണ് ഈ പാസ്റ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വൈകാതെ അറസ്റ്റ് ചെയ്തു. രാഹുലും പൊന്നയ്യയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇരുവരും നടത്തിയ സംഭാഷണവും പ്രചരിക്കുന്നു.
രാഹുല്‍ ഗാന്ധി: ജീസസ് എന്നാല്‍?
ജോര്‍ജ്ജ് പൊന്നയ്യ: ജീസസ് എന്നത് പിതാവിന്റെ വെളിപ്പെടുത്തല്‍ ആണ്.
രാഹുല്‍ ഗാന്ധി: പക്ഷെ അദ്ദേഹം ദൈവമല്ലല്ലോ? അദ്ദേഹം ദൈവമാണോ?
ജോര്‍ജ്ജ് പൊന്നയ്യ: അതെ, ദൈവമാണ്. ദൈവത്തിന്റെ മകനാണ്.
രാഹുല്‍ ഗാന്ധി: അപ്പോള്‍ ജീസസും ദൈവമാണ്. അപ്പോള്‍ ജീസസ് ക്രൈസ്റ്റ് ദൈവത്തിന്റെ ഒരു രൂപമാണ്.
ജോര്‍ജ്ജ് പൊന്നയ്യ: അദ്ദേഹം ഒരു യഥാര്‍ത്ഥ ദൈവമാണ്. പക്ഷെ ദൈവം അദ്ദേഹത്തെ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് വെളിപ്പെടുത്തിയത്. ഒരു വ്യക്തിയായി…അല്ലാതെ ഒരു ശക്തിയായല്ല…വെളിപ്പെടുത്തിയത്.
പദയാത്രയുടെ പേരില്‍ ഹിന്ദുത്വ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള ഒരു ആരാധ്യനായ നേതാവാണ് ജോര്‍ജ്ജ് പൊന്നയ്യയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: