ലണ്ടന്‍: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും എലിസബത്ത് രാജ്ഞിക്കായിരുന്നു. തുടര്‍ച്ചയായി 70 വര്‍ഷം ഇവര്‍ അധികാരത്തിലിരുന്നു.
ബാല്‍മോറലിലെ വസതിയിലായിരുന്നു ജൂലൈ മുതല്‍ കഴിഞ്ഞിരുന്നത്. 1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, പിതൃസഹോദരന് എഡ്വേഡ് എട്ടാമന് സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായത്.
അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേര്‍ന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര് ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടമുള്ള ഭരണാധികാരിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്, എഡ്വേര്‍ഡ് രാജകുമാരന്, ചെറുമകന് വില്യം രാജകുമാരന് എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ടായിരുന്നു. മക്കള്‍: ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: