കൊല്ലം: കൊല്ലത്തെ കൊട്ടിയത്ത് അച്ഛനും അമ്മയും വീട്ടിലില്ലാത്ത നേരത്ത് 14 കാരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന്റെ വിശദാംശങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതോടെ സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു.
സാമ്പത്തിക തര്‍ക്കമാണ് കുട്ടിയെ തട്ടിപ്പോകലില് കലാശിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയും സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലത്ത് നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയ പാറശാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരു ബന്ധുവില്‍ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങി മറ്റൊരാള്‍ക്ക് നല്‍കിയതില്‍ കുട്ടിയുടെ അമ്മ ഇടനിലക്കാരിയായിരുന്നു. ഈ പണം മൂന്ന് വര്‍ഷമായിട്ടും തിരിച്ചുകൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.
ബന്ധുവിന്റെ മകനാണ് ഒരു ലക്ഷം രൂപ നല്കി മാര്‍ത്താണ്ഡത്തെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. കണ്ണനല്ലൂര്‍ വാലിമുക്കില്‍ താമസിക്കുന്ന ആസാദിന്റെ മകന് ആഷിക്കിനെയാണ് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
തമിഴ് സംസാരിക്കുന്ന സംഘാംഗങ്ങള്‍ മയങ്ങാന്‍ ഗുളിക നല്‍കിയതായും കുട്ടി പറഞ്ഞു. മാര്‍ത്താണ്ഡം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: