ന്യൂദല്‍ഹി: പല രാഷ്‌ട്രീയ മണ്ടത്തരങ്ങളും പറയുന്ന പപ്പു എന്ന രാഹുല്‍ഗാന്ധിയും കൃത്യമായ ഇടവേളകളില്‍ രാഷ്‌ട്രീയപങ്കാളികളെ മാറ്റുന്ന പാള്‍തു (ഈ ഹിന്ദി പദത്തിന്റെ അര്‍ത്ഥം കാല്‍മാറ്റക്കാരന്‍) എന്ന് വിളിക്കപ്പെടുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് യാദവും തമ്മില്‍ സപ്തംബര്‍ 5ന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയ്‌ക്കെതിരെ അണിനിരത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ വിലപ്പോവുകയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇത് വെറും ബഹളം വെയ്‌ക്കല്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ താഴെക്കിടയിലെ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുമെന്നും പറയപ്പെടുന്നു. പണ്ട് സ്വര ഭാസ്കര്‍ എന്ന മോദി വിരുദ്ധവാദക്കാരിയായ നടി പറയുന്നത് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന ഇതാണ്:”ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം പപ്പു അല്ല”.
കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും നിതീഷ് കുമാറും 50 മിനിറ്റുനേരം കൂടിക്കാഴ്ച നടത്തി. പണ്ട് ലാലുപ്രസാദ് യാദവിനെയും കോണ്‍ഗ്രസിനെയും വിട്ട് ബിജെപിയുമായി കൂട്ടുചേര്‍ന്ന നേതാവാണ് നിതീഷ് കുമാര്‍. പക്ഷെ പിന്നീടിപ്പോള്‍ ബിജെപി ഉപേക്ഷിച്ച് വീണ്ടും ലാലു പ്രസാദ് യാദവിനെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് പഴയ മഹാഘട്ബന്ധന്‍ എന്ന സഖ്യകക്ഷിയെ സൃഷ്ടിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍. അതോടെയാണ് കൂറുമാറ്റക്കാരനായ നിതീഷ്കുമാറിനെ പാള്‍ടു എന്ന പേരില്‍ ഹിന്ദിമാധ്യമങ്ങളും ബീഹാറുകാരം വിശേഷിപ്പിക്കാന്‍ തുടങ്ങി.
ദേശീയ നേതൃത്വത്തിലേക്ക് വരാന്‍ മോഹമില്ലെന്ന് മാധ്യമങ്ങളോട് അടിക്കടി പറയുന്ന നിതീഷിന്റെ ഉള്ളില്‍ അടുത്ത പ്രധാനമന്ത്രിപദം എന്ന മോഹമാണ്. കഴിഞ്ഞ ദിവസം തെലുങ്കാന നേതാവ് ചന്ദ്രശേഖര്‍ റാവുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണ്ണാടകയിലെ കുമാരസ്വാമിയെയും കണ്ടു. ഇനി അരവിന്ദ് കെജ്രിവാളിനെ കാണുമെന്ന് പറയുന്നു. പ്രധാനമന്ത്രി മോദിയുടെ കീര്‍ത്തി കൂടുതല്‍ പരക്കുന്നതോടെ മങ്ങലേറ്റ നേതാക്കളാണ് ഇവരെല്ലാം.
രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി ഒത്തുചേര്‍ന്നും അവിടുത്തെ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയും പാകിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഇന്ത്യന്‍ പ്രതിരോധ സേനയെ വിമര്‍ശിച്ചും കോണ്‍ഗ്രസ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇപ്പോള്‍ ഭാരത് ജോഡോ എന്ന യാത്രയുമായി വീണ്ടും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം. പണ്ട് ചന്ദ്രശേഖര്‍ എന്ന ജനതാ പാര്‍ട്ടി നേതാവ് നടത്തിയ യാത്രയ്‌ക്ക് തുല്യമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നതെങ്കിലും ചന്ദ്രശേഖറും രാഹുല്‍ഗാന്ധിയും തമ്മില്‍ പുലിയും എലിയും തമ്മിലുള്ള അന്തരമുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്.
മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഉയര്‍ത്തെണീക്കുകയാണ്. കോവിഡ് മഹാമാരി വിഴുങ്ങിയിട്ടും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലി സമ്പദ് ഘടനയായി മാറിയിരിക്കുന്നു. രാജ്യത്തെ നക്സല്‍ ആക്രമണം കുറഞ്ഞു. തീവ്രവാദികളെ ഫലപ്രദമായ നീക്കങ്ങളിലൂടെ സൈന്യം വധിക്കുന്നു. 26-11 എന്ന 2011ല്‍ മുംബൈയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം വലിയ തീവ്രവാദ ആക്രമണങ്ങളൊന്നും നടന്നിട്ടില്ല. പാചകവാതകം, കക്കൂസ്, പൈപ്പ് കുടിവെള്ളം ഇതെല്ലാം പാവങ്ങള്‍ക്ക് വ്യാപകമായി ലഭ്യമായി. ഭാരതത്തെ ഒന്നിപ്പിക്കാനുള്ള യാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ എങ്ങിനെ വിഭജിക്കപ്പെട്ട ഇന്ത്യ എന്ന് കോണ്‍ഗ്രസിന് വ്യക്തമാക്കാന്‍ കഴിയുന്നില്ല.
ദല്‍ഹിയില്‍ കര്‍ഷകസമരത്തിന്റെ പേരിലും സിഎഎ വിരുദ്ധ സമരത്തിന്റെ പേരിലും കോണ്‍ഗ്രസ് ഇടപെടല്‍ നടന്നിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ ദുര്‍ബലമാക്കുന്ന സമരങ്ങളായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മമത ബാനര്‍ജി പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല‍് അത് വന്‍ പരാജയമായിരുന്നുവെന്ന് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകളില്‍ കണ്ടു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയ്‌ക്കും ഇതേ വിധിയാണ് കാത്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയും പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള നിതീഷ്കുമാറിന്റെ ശ്രമവും വെറുതെ ബഹളം മാത്രം ഉയര്‍ത്തുന്ന നിഷ്ഫല ശ്രമങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: