കൊച്ചി: മുരുഗപ്പ ഗ്രൂപ്പ് കമ്പനിയുടെ ഉപസ്ഥാപനമായ ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യയുടെ ടിഐ ക്ലീന്‍ മൊബിലിറ്റി മോണ്ട്ര ഇലക്ട്രിക് 3 ഡബ്ല്യു ഓട്ടോ അവതരിപ്പിച്ചു. ഇലക്ട്രിക് വിഭാഗത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് 3 ഡബ്ല്യു ഓട്ടോയുടെ അവതരണം. വ്യത്യസ്തമായ രൂപവും, പ്രകടനവും കരുത്തുറ്റ ബില്‍ഡ് ക്വാളിറ്റിയും കൊണ്ട് ഇന്ത്യയുടെ അവസാന മൈല്‍ മൊബിലിറ്റി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് പുതിയ വാഹനം ഒരുങ്ങുന്നത്.
ഏറ്റവും വലിയ വളര്‍ച്ചാ സാധ്യതയുള്ള ഇവി സെഗ്മെന്റുകളിലൊന്നാണ് ഇലക്ട്രിക് 3 ഡബ്ല്യു. 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ വിഭാഗം. ക്ലീന്‍ മൊബിലിറ്റി തുടക്കക്കാല്‍ എന്ന നിലയിലും തദ്ദേശീയ ബിസിനസ്സ് സ്ഥാപനം എന്ന നിലയിലും സുസ്ഥിര ഭാവിയ്ക്കായി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയര്മാന് അരുണ്‍ മുരുഗപ്പന്‍ പറഞ്ഞു.
മോണ്ട്ര ഇലക്ട്രിക് 3 ഡബ്ല്യു നിരവധി പുതുമകളും നിറഞ്ഞതാണ്. 197 കെഎം റേഞ്ച് (എ.ആര്.എ.ഐ സാക്ഷ്യപ്പെടുത്തിയത്), 155+/5കിലോമീറ്റര്‍ (സാധാരണ റേഞ്ച്) എന്നിവയുടെ മികച്ച ശ്രേണി നല്കുന്ന കാറ്റഗറിയിലെ മികച്ച 10 കിലോവാട്ട് ബാറ്ററി പായ്ക്ക് ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ഡസ്ട്രിയിലെ ഏറ്റവും മികച്ച ടോര്‍ക്ക് 60 എന്‍എം, 55 മണിക്കൂറില്‍ വേഗത ലഭിക്കുന്നു. മികച്ച ഇന്ധനക്ഷമതക്കായി ഇന്‍ഡസ്ട്രി ഫസ്റ്റ് മള്‍ട്ടി െ്രെഡവ് മോഡുകള്‍ സജ്ജീകരിച്ചിരിക്കുന്നു, ഒപ്പം സിറ്റി ട്രാഫിക്കിനായി പാര്‍ക്ക് അസിസ്റ്റ് മോഡും. മോണ്ട്ര ഇലക്ട്രിക് 3 ഡബ്ല്യു മികച്ച മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മോണ്ട്ര ഇലക്ട്രിക് 3 ഡബ്ല്യു ശ്രേണിയുടെ വില 3.02 ലക്ഷം രൂപമുതലാണ്. (എക്സ്ഷോറൂം സബ്സിഡിയ്ക്ക് ശേഷം, 7.66 കിലോവാട്ട്) മുതല്‍ ആരംഭിക്കുകയും രാജ്യത്തുടനീളമുള്ള 100 ലധികം ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: