മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ വള്ളം കളിക്കിടെ ഒന്നാം സ്ഥാനത്തിനായി എതിര്‍ ടീമിലെ കളിക്കാരനെ തള്ളി വെള്ളത്തിലിട്ട് പോലീസ്. ചൊവ്വാഴ്ച വൈകിട്ട് ആലപ്പുഴ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിനിടെയാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള ഈ പ്രവര്‍ത്തി. നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസുകാര്‍ ഒന്നാം സ്ഥാനം ചതിയിലൂടെ നേടാനാണ് ഈ ശ്രമം നടത്തിയത്.
വള്ളം കളിക്കിടെ ഒന്നാം സ്ഥാനത്തേയ്‌ക്ക് കുതിച്ച ചെറുതന ചുണ്ടന്റെ അമരക്കാരനെ നിരണം ടീമിലെ ഒരു പോലീസുകാരന്‍ കൈകൊണ്ട് തള്ളി വെള്ളത്തിലേക്കിടുകയായിരുന്നു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുകയും തുടര്‍ന്ന് ഇവര്‍ ഒന്നാം സ്ഥാനവും നേടി. ചതിയിലൂടെ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ ചെറുതന ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പോലീസ് നടത്തിയ അട്ടിമറിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിന് പിന്നാലെ പോലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ സംഘിടിച്ച് പ്രതിഷേധിച്ചപ്പോള്‍ പോലീസ് ഇവര്‍ക്കെതിരെ ലാത്തി പ്രയോഗം നടത്തി. പ്രതികാര നടപടിയായി ആരോപണം ഉന്നയിച്ചവരെ തല്ലി ചതച്ചതായി നാട്ടുകാരും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: