തിരുവനന്തപുരം: വെമ്പായത്ത് തുണിക്കടയുടെ മറവില്‍ മാരക ലഹരിവസ്തു വില്പന. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന അധോലോകം എന്ന പേരുള്ള തുണിക്കടയില്‍ ശാലയില്‍ നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എംഡിഎംഎയും 317 ഗ്രാം കഞ്ചാവും പിടികൂടി.
തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും, വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് മാരകലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സ്ഥാപന ഉടമയും, ക്രിമിനല്‍ കേസ്സ് പ്രതികളും ഉള്‍പ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
കടയുടെ ഉടമ വെമ്പായം സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവല്‍പുത്തന്‍വീട്ടില്‍ റിയാസ് (വയസ്സ്38) , തേമ്പാംമൂട് പാലാംകോണം പെരുമലയില്‍ സുഹൈല്‍ (25) പിരപ്പന്‍കോട് മീനാറ വിള’വീട്ടില്‍ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനത്ത് നിന്ന് വാഹനത്തില്‍ വസ്ത്ര കെട്ടുകളില്‍ ഒളിപ്പിച്ചാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: