ന്യൂദല്‍ഹി: അമ്യത മഹേത്സവത്തിന്റെ ഭാഗമായി ജന്മഭൂമി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ മത്സരപരീക്ഷ -വിജ്ഞാനോത്സവത്തിന്റെ -ലോഗോ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതികരംഗത്തും സാമ്പത്തിക രംഗത്തും ഭാരതത്തിന്റെ കുതിപ്പിനെ യുവാക്കള്‍ ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ഇടയില്‍ പ്രധാനമന്ത്രിക്ക് വലിയ സ്വീകാര്യതയുണ്ട്. രാഷ്ട്രീയത്തിനൊക്കെ അപ്പുറമാണത്. വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്ന പ്രധാനമന്ത്രി എന്ന വിശ്വാസം നരേന്ദ്ര മോദിയിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത് എം.പി എന്ന നിലയില്‍ കേട്ടിരുന്നപ്പോള്‍ സാധ്യമാകുമോ എന്ന സംശയം 35 വര്‍ഷം ഐ ടി രംഗത്തു പ്രവര്‍ത്തിച്ച എനിക്കുണ്ടായിരുന്നു. പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നതാണ് പിന്നീട് കണ്ടത്..ഐ.ടി മന്ത്രി എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭാരതം സാമ്പത്തിക രംഗത്ത് ബ്രിട്ടനെ പിന്നിലാക്കി എന്നത് ചെറിയ കാര്യമല്ല , ഇതേ രീതിയില്‍ മുന്നേറിയാല്‍ ജര്‍മ്മനിയേയും ജപ്പാനേയും നമുക്ക് വേഗം പിന്നിലാക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വേണ്ടത്ര പ്രാധാനം നല്കി മാധ്യമങ്ങള്‍ നല്‍കുന്നില്ലന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന്, ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ ആശിഷ് പി കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള വിജ്ഞാന് പ്രസാറിന്റെ പിന്തുണയോടെയാണ് മത്സര പരീക്ഷ നടത്തുന്നത്. സ്വാതന്ത്ര്യ ചരിത്രത്തെ അടിസ്ഥാനമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നു തലത്തിലുള്ള പരീക്ഷയാണ് നടത്തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: