മുംബൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മുംബൈയിലെ പ്രത്യേക കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആഗസ്ത് ഒന്നിനാണ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇന്നു റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രത്യേക പിഎംഎല്‍എ ജഡ്ജി എംജി ദേശ്പാണ്ഡെ മുമ്പാകെ ഹാജരാക്കി.
തുടര്‍ന്ന് കോടതി ഇയാളുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി ഉത്തരവിടുകയായിരുന്നു. അന്വേഷണം ആവശ്യമെങ്കില്‍ വീണ്ടും എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കൊറേഗാവ് ഭവന നിര്‍മാണവുമായി ബന്ധ പത്ര ചൗള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു റാവത്ത് അറസ്റ്റിലാകുന്നത്.
ഗോരെഗാവ് മേഖലയിലെ പത്ര ചൗള്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവുത്തിന്റെ കൂട്ടാളിയായ പ്രവീണ്‍ റാവത്ത് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോഴും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഏപ്രിലില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ, ഇയാളുടെ കൂട്ടാളി സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന എന്നിവരുടെ 11.5 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കൂടാതെ വര്‍ഷയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: