തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ 10 പേര് അകപ്പെട്ടു. ഒരാളെ കാണാതായി. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. അമ്മയേയും കുഞ്ഞിനേയും കാണാതായെങ്കിലും കുഞ്ഞിനെ പിന്നീട് കണ്ടെത്തി. ആറു വയസ്സുകാരി അയിറെ വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു.
മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: