റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗ, ദളിത് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ബംഗ്ലാദേശില്‍ നിന്നും സംഘങ്ങള്‍ വരുന്നതായി ബിജെപി എംപി നിഷികാന്ത് ദുബെ. ഝാര്‍ഖണ്ഡിലെ ദുംകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘പ്രായപൂര്‍ത്തിയാകാത്ത ദളിത്, ഗോത്രവര്‍ഗ പെണ്‍കുട്ടികളെ ബംഗ്ലാദേശി മുസ്ലീം ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യുന്ന ‘ഗ്രൂമിംഗ് സംഘങ്ങള്‍’ ത്സാര്‍ഖണ്ഡില്‍ സജീവമാണ്. അതേസമയം, സോറന് സര്‍ക്കാര്‍ ഗാഢനിദ്രയിലാണെന്നും ദുബെ ട്വീറ്റ് ചെയ്തു.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും ദുബെ ആരോപിച്ചു
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ദുംക ജില്ലയില്‍ 14 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അര്മാന് അന്‍സാരി എന്ന യുവാവാണ് കേസില്‍ അറസ്റ്റിലായി. അമ്മായിയോടൊപ്പം ദുംകയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അന്‍സാരിയുമായി ഇഷ്ടത്തിലാവുകയും എന്നാല്‍ വിവാഹം കഴിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എന്നും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. ഇതും അന്വേഷിക്കണമെന്ന് ബിജെപി എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: