മുംബൈ: ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്മാന് സൈറസ് പല്ലോണ്‍ജി മിസ്ത്രി കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ ഉണ്ടായ വാഹന അപകടത്തിലാണ് മരണം. ഇന്ന് ഉച്ചകഴിഞ്ഞ് 3.15നാണ് സൂര്യ നദിയിലെ ചരോട്ടി പാലത്തില്‍ അപകടമുണ്ടായത്.
ഗുജറാത്തില്‍ നിന്ന് തന്റെ മെഴ്സിഡസ് കാറില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു മിസ്ത്രി. കാര്‍ ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല്‍ഘര്‍ എസ്പിയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: