ശ്രീനഗര്‍ : നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അറസ്റ്റിലായ പാക്കിസ്ഥാന്‍ സൈനിക ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാത്തെ മരിച്ചു. ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിന്നും പിടിയാലായ തബാറക് ഹുസൈന്‍(32) ആണ് മരിച്ചത്. നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ഇയാള്‍ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പരിക്കേറ്റ ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയാ സമയത്ത് സൈനികരാണ് ഹുസൈന് രക്തം ദാനം ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആശുപത്രയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
പാക് അധീന കശ്മീരിലെ (പിഒകെ) സബ്സ്‌കോട്ട് സ്വദേശിയായ തബാറക് ഹുസൈന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 21 ന് സുരക്ഷ സേനയുടെ പിടിയിലായത്. ഹുസൈന്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാനുള്ള പദ്ധതിയുമായാണ് എത്തിയത്. അവര്‍ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഈ നീക്കം സൈന്യം തകര്‍ക്കുകയായിരുന്നു.
പരിശീലനം ലഭിച്ച ലഷ്‌കര്‍- ഇ- തൊയ്ബ ഭീകരനാണ് ഇയാളെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ സൈന്യവുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ കേണല്‍ യൂനുസ് ചൗധരി തനിക്ക് 30,000 രൂപ നല്‍കിയതായി ഹുസൈന്‍ ആശുപത്രിയില്‍ വച്ച് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പോസ്റ്റ് ആക്രമിക്കാന്‍ ഓഗസ്റ്റ് 21-ന് കേണല്‍ ചൗധരി നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് ഹുസൈന്റെ വെളിപ്പെടുത്തല്‍.
ഇത് രണ്ടാം തവണയാണ് ഇയാള്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. നേരത്തെ സഹോദരന്‍ ഹാറൂണ്‍ അലിക്കൊപ്പം 2016 ല്‍ ഇതേ സെക്ടറില്‍ നിന്ന് സൈന്യം പിടികൂടിയിരുന്നു. തുടര്‍ന്ന് 2017 നവംബറില്‍ മാനുഷിക കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചയച്ചയക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഹുസൈന്‍ മരിച്ചതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ക്കായി മൃതദേഹം ഞായറാഴ്ച പോലീസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: