പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ബാങ്ക് ബാലന്‍സില്‍ വര്ധനയുണ്ടണ്ടാകും. കുടുംബത്തില്‍ ചില വിരുന്നുകളോ സദ്യകളോ ഏര്‍പ്പാട് ചെയ്യും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും ലഭിക്കും. സന്താനങ്ങള്‍ക്ക് ചില്ലറ അസുഖങ്ങളുണ്ടണ്ടാകും. സംഗീതം, നൃത്തം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ധനലാഭമുണ്ടണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വ്യാപാരങ്ങളില്‍ വേണ്ടണ്ടത്ര പുരോഗതിയുണ്ടണ്ടാകില്ല. ഭൂമിയില്‍നിന്നുള്ള ആദായം കുറയും, പഴക്കംചെന്ന വ്യവഹാരങ്ങളില്‍ തീര്പ്പുണ്ടണ്ടാകും. മറ്റുള്ളവര്‍ നിര്വഹിക്കേണ്ടണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗൃഹാന്തരീക്ഷം പൊതുവെ സുഖകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ആഗ്രഹിക്കുന്ന വിധത്തില്‍ പദവിയും അംഗീകാരവും ലഭിക്കും. ജനമധ്യത്തില്‍ മാന്യതയുണ്ടണ്ടാകും. ക്രിമിനല്‍ വക്കീലന്മാര്ക്ക് വധഭീഷണി നേരിടാന്‍ സാധ്യതയുണ്ടണ്ട്. ധൈര്യപൂര്‍വം മുന്നോട്ടുനീങ്ങിയാല്‍ എല്ലാ രംഗങ്ങളിലും വിജയിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടണ്ടാകും. ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍നിന്ന് സഹായമുണ്ടണ്ടാകും. ജോലി ഭാരം കൂടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ശാരീരിക മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും. കലാപരമായി ഉയര്ച്ചയുണ്ടണ്ടാകും. പല കേന്ദ്രങ്ങളില്‍ നിന്നും പണം ലഭിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സഹപ്രവര്‍ത്തകരുമൊന്നിച്ച് ചില സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കര്‍മസ്ഥാനത്ത് പുരോഗതിയുണ്ടണ്ടാകും. കൂട്ടുബിസിനസ്സ് പരാജയപ്പെടും. ഹോട്ടല്‍, ബാര്‍ തുടങ്ങിയ ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ധനാഗമമുണ്ടണ്ടാകും. പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കും. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമായി വര്‍ത്തിക്കും. വിരോധികളെ സുഹൃത്തുക്കളാക്കി മാറ്റും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സാമ്പത്തിക പുരോഗതിയുണ്ടണ്ടാകും. കൂട്ടുകച്ചവടത്തില്‍ നിന്ന് ആദായം ലഭിക്കും. കാര്യങ്ങള്‍ സഫലമാകുന്നതും വാക്കുകള്‍ ഗുണകരമായി വരുന്നതും കാണാം. സ്ത്രീകള്‍ ഹേതുവായി മാനക്ഷയം വരാം. ജോലിയില്‍ ചില പ്രശ്നങ്ങള്‍ ഉദയം ചെയ്തേക്കാം.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. പ്രമോഷന് ലഭിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ടണ്ട്. വ്യാപാര വ്യവസായങ്ങളില്‍ നേട്ടങ്ങളുണ്ടണ്ടാകും. മൂത്രാശയ രോഗത്തിന് സാധ്യതയുണ്ടണ്ട്. ഹൃദ്രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടണ്ടതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിദേശത്തുള്ള ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തും. നാനാതരം സുഖഭോഗങ്ങളനുഭവിക്കും. ഒന്നിലധികം കര്‍മങ്ങളില്‍ വ്യാപൃതനാകും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
നല്ല അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കും. മത്സരപരീക്ഷകളില്‍ വിജയിക്കും. വക്കീലന്മാര്ക്കും ഡോക്ടര്‍മാര്‍ക്കും നല്ല സമയമാണ്. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവച്ചേക്കും. വരുമാനത്തില്‍ വര്ധനയുണ്ടണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കൃഷി കാര്യങ്ങളില്‍ ശ്രദ്ധ കൂടും. മനസ്സിന് ഉണര്‍വും ഉന്മേഷവും കാണും, പ്രവൃത്തിയില്‍ ആദായം ലഭിക്കും. ചെറുയാത്രകള് ഗുണകരമാകും. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
തീരുമാനമാകാതിരുന്ന പല കാര്യങ്ങളും തീരുമാനമാകും. സര്‍ക്കാരില്‍നിന്ന് പലവിധ ഗുണങ്ങളുണ്ടണ്ടാകും. ദൂരയാത്രകള് നടത്തും. വ്യാപാരം അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍ യശ്ശസ്സ് വര്‍ധിക്കും. എഴുത്തുകുത്തുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: