കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്നൈസേഷനിലേക്ക് (ഡിആര്‍ഡിഒ) ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് സപ്തംബര്‍ 3 രാവിലെ 10 മണി മുതല്‍ 23 ന് വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ബി (എസ്ടിഎ-ബി), ഒഴിവുകള്‍ 1075, ശമ്പളനിരക്ക് 35400-112400 രൂപ. നിരവധി ആനുകൂല്യങ്ങളുമുണ്ട്. യോഗ്യത: ശാസ്ത്രബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ (ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് ടെലികോം, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി എന്‍ജിനീയറിംഗ്, അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്സ്, മെഡിക്കല്‍ ലാബറട്ടറി ടെക്നോളജി-എംഎല്‍ടി, ഫോട്ടോഗ്രാഫി, ഫിസിക്സ്, പ്രിന്റിംഗ് ടെക്നോളജി, സൈക്കോളജി, ടെസ്റ്റൈല്‍, സുവോളജി). പ്രായപരിധി 18-28 വയസ്.
ടെക്നീഷ്യന്-ഗ്രേഡ് എ (ടെക്-എ), ഒഴിവുകള്‍-826. ശമ്പള നിരക്ക് 19900-63200 രൂപ. നിലവിലുള്ള ബത്തകളും ആനുകൂല്യങ്ങളും ലഭിക്കും. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനിപറയുന്ന ട്രേഡില്‍ അംഗീകൃത ഐടിഐ/എന്‍ടിസി/എന്‍എസി സര്‍ട്ടിഫിക്കറ്റ്; ട്രേഡുകള്‍- ഓട്ടോമൊബൈല്‍, ബുക്ക് ബയിന്റര്‍, കാര്‍പ്പന്റര്‍,സിഎന്‍സി ഓപ്പറേറ്റര്‍, സിഒപിഎ, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍), ഡിടിപി ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്, ഇലക്ട്രോണിക്സ്, ഫിറ്റര്‍, ഗ്രൈന്റര്‍, മെഷ്യനിസ്റ്റ്, മെക്കാനിക്കല്‍ (ഡീസല്‍), മില്‍നെറ്റ് മെക്കാനിക്, മോട്ടോര്‍ മെക്കാനിക്, പെയിന്റര്‍, ഫോട്ടോഗ്രാഫര്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടര്‍ണര്‍, വെല്‍ഡര്‍. പ്രായപരിധി 18-28 വയസ്.
എസ്സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.drdo.gov.in ല്‍ സെപ്തംബര്‍ 3 ന് ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും വിജ്ഞാപനത്തിലുണ്ടാവും. ന്യൂദല്‍ഹിയിലെ സെന്റര്‍ ഫോര്‍ പെര്സേണല് ടാലന്റ് മാനേജ്മെന്റാണ് സെലക്ഷന് ടെസ്റ്റ്/ഡിആര്‍ഡിഒ എന്‍ട്രി ടെസ്റ്റ് ദേശീയതലത്തില്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: