തിരുവനന്തപുരം: തലസ്ഥാനത്ത് പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പടെ 107 ഗുണ്ടകള്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ്പി ശില്‍പ്പയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പുലര്‍ച്ചെ 5 മുതല്‍ രാവിലെ 9 വരെയാണ് എസ്പിയും പ്രത്യേക സംഘവും തെരച്ചില്‍ നടത്തിയത്. വാറന്റുകള്‍ പുറപ്പെടുവിച്ചതിന് ശേഷം കോടതിയേയും പോലീസിനേയും കബളിപ്പിച്ച് മുങ്ങി നടന്ന ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
കേസുകളുടെ പേരില്‍ ഒളിവില്‍ പോയവര്‍ ഓണക്കാലമായതോടെ വീടുകളില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവരില്‍ 94 പേര് പിടികിട്ടാപ്പുള്ളികളും അഞ്ച് പേര് സ്ത്രീകളുമാണ്. കസ്റ്റഡിയിലെടുത്ത എല്ലാവരേയും കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് പോലീസിന്റെ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: