തൃശൂര്‍: ആര്‍ടി ഓഫീസുകളില്‍ സൂക്ഷിക്കേണ്ട ഫയലുകള്‍ വാഹന ഏജന്റിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത് വിജിലന്‍സ് സംഘം. ജില്ലയില്‍ തൃശ്ശൂര്‍, അയ്യന്തോള്‍, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി ഓഫീസുകളിലാണ് പരിശോധന നടന്നത്. ആര്‍ടിഒ, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തേണ്ട വാഹന പരിശോധനകള്‍ ആര്‍ടിഒ ഏജന്റുമാര്‍ നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
റെയ്ഡില്‍ ആര്‍ടി ഓഫീസുകളില്‍ സൂക്ഷിക്കേണ്ട സര്‍ക്കാര്‍ ഫയലുകള്‍ വാഹന ഏജന്റിന്റെ പക്കല്‍ നിന്നും വിജിലന്‍സ് പിടികൂടി. അയ്യന്തോള്‍ ആര്‍ടി ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ആര്‍ടി ഓഫീസ് കെട്ടിടം വളഞ്ഞാണ് കുടുക്കിയത്. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ മുഖേന ഇടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്.
ഫയലുകള്‍ വിജിലന്‍സ് സംഘം തൊണ്ടിമുതലായി പിടിച്ചെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി ആര്.ടി ഓഫീസുകളില്‍ വിജിലന്‍സ് ഇന്നലെ പരിശോധന നടത്തി. ഓപ്പറേഷന് ജാസൂസ് എന്ന പേരിലാണ് പരിശോധന നടന്നത്.
ഹെവി വെഹിക്കിള്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നത് ഏജന്റുമാരുടെ നേതൃത്വത്തിലാണ്. ഇവിടെ ഏജന്റുമാര്‍ വലിയ തുക ആളുകളുടെ പക്കല്‍ നിന്ന് കൈക്കൂലിയായി ഈടാക്കിയിരുന്നതായും വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: