കൊച്ചി: കേരളത്തിലെ രണ്ട് ദിവസത്തെ പരിപാടി കഴിഞ്ഞ മടങ്ങിപ്പോകുന്ന പ്രധാനമന്ത്രി മോദിയുടെ കരംഗ്രഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളാമുഖ്യമന്ത്രിയുടെ ഈ അസാധാരണ ശരീരഭാഷ കണ്ട് മാധ്യമഫൊട്ടോ-വീഡിയോഗ്രാഫര്‍മാര്‍ ഒരു നിമിഷം ഞെട്ടി. ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളും അത്ഭുതപ്പെട്ടു.
സാധാരണ മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരം അടുപ്പമുള്ള മുഹൂര്‍ത്തങ്ങള്‍ എല്ലാവരും കാണെ പങ്കുവെയ്ക്കാന്‍ മടിക്കുന്ന വ്യക്തിയാണ്. പൊതുവേ എല്ലാവരില്‍ നിന്നും അല്പം മാറി നില്ക്കുന്ന, ഏകാകിയുടെ ഒരു രീതിയാണ് പിണറായി വിജയന് കാത്തുസൂക്ഷിക്കാറുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രധാനമന്ത്രിയുടെ കരംഗ്രഹിച്ചുള്ള ഈ നില്പ്. മുഖ്യമന്ത്രിയുടെ 43ാം വിവാഹ വാര്‍ഷിക ദിനം കൂടിയായിരുന്നു വെള്ളിയാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: