പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയില്‍ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉര്‍ഫ്) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. ലിറ്റില്‍ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. തമിഴ് സംവിധായകനായ നവീന്‍ എം. യു ആണ് ചിത്രം സംവിധാനം ചെയ്തത്.
മേളയിലെ മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം മൈ സണ്‍ ആന്‍ഡ് ഹിസ് ഗ്രാന്‍ഡ് ഫാദര്‍, ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. ബംഗാളി സംവിധായകരായ ദെബാങ്കന്‍ സിങ് സൊളാങ്കി, ബിജോയ് ചൗധരി, എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. റെബാക്ക ലിസ് ജോണ്‍ സംവിധാനം ചെയ്ത ലേഡീസ് ഓണ്‍ലിക്കാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനം. രണ്ടാമത്തെ മികച്ച ഷോര്‍ട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം ഹിന്ദി ചിത്രമായ പാര്‍ട്ടി പോസ്റ്ററിന് ലഭിച്ചു (സംവിധാനം ഋഷി ചന്ദന). ദി ലെപ്പേര്‍ഡ്സ് െ്രെടബ് എന്ന ചിത്രം ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
കൊറോണ വൈറസിനെ നേരിടാന്‍ രാജ്യം നടത്തിയ പോരാട്ടം പ്രമേയമാക്കിയ പാത്ത് ആണ് ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച രണ്ടാമത്തെ ചിത്രം. പ്രദീപ് കുര്‍ബയാണ് സംവിധായകന്. മലയാള ചിത്രമായ ടോമിയുടെ ഉപമ (സംവിധാനം വിമല്‍ ജോസ് തച്ചില്‍) ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
അരുണ്‍ എ.ആര്, അഭിലാഷ് കെ, അനന്തു കൃഷ്ണ എന്നിവര്‍ സംവിധാനം ചെയ്ത ദി ബോയന്റ് ആണ് മികച്ച ക്യാമ്പസ് ചിത്രം. മിലിന്ദ് ഛബ്ര, ജ്യോതി ഗര്‍ഹേവാള്‍ ലാസ്സര്‍, ശോഭിത് ജയിന് എന്നിവര്‍ക്കാണ് ചിത്ര സംയോജനത്തിനുള്ള കുമാര്‍ ടാക്കീസ് പുരസ്കാരം. ക്യാംപസ് ചിത്രങ്ങളുടെ വിഭാഗത്തില്‍ അഭിനവ് ടി., രാജീവ് കുമാര്‍ എന്നിവര്‍ സംവിധാനം ചെയ്ത ലാബ്രിന്ത്, ശാരികാ പി പ്രസാദിന്റെ തിരിവ് എന്നീ ചിത്രങ്ങള്‍ ജൂറി പരാമര്‍ശം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: