കൊച്ചി : മലയാളത്തില്‍ നമസ്കാരം പറഞ്ഞ് പ്രസംഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്നത് ഉള്‍പ്പടെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി നെടുമ്പാശ്ശേരിമ വിമാനത്താവളത്തില്‍ എത്തിയതാണ് പ്രധാനമന്തി.
വിമാനത്താവളത്തിന് സമീപം ബിജെപിസംഘടിപ്പിച്ച പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുകയാണ്. എല്ലാവര്ക്കും നമസ്കാരം പറഞ്ഞ് പ്രസംഗത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നമസ്കാരം ഇവിടെഎത്തിയ എല്ലാവരേയും കാണാന്‍ അതിയായ സന്തോഷമുണ്ട്. കേരളം സാസ്കാരിക വൈവിധ്യവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമാണെന്നും എല്ലാവര്ക്കും ഓണാശംസകളും നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്.
കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മലയാളികള്‍ ഓണം ആഘോഷിക്കുന്ന അവസരത്തില്‍ കേരളത്തിലെ വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും മോദി പറഞ്ഞു.
പ്രധാാനന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മാണം നടത്തി വരികയാണ്. ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ആയുഷ്മാന്‍ പദ്ധതി വഴി കോടികളാണ് ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്ന്ത്. കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എഞ്ചിന് സര്‍ക്കാരാകും, അത് സംസ്ഥാനത്തിന് കരുത്താകും. ആസാദി കാ അമൃത് മഹോത്സവിന്റെ അടിസ്ഥാനത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണ്.
കേരളത്തിലെ ഗതഗാത സൗകര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഭുതപൂര്‍വ്വമായ ശ്രദ്ധയാണ് നല്‍കുന്നത്. കേരളത്തിലെ ഹൈവേ നിര്‍മാണത്തിനായി 50000 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഗ്രാം സഡ്ക് യോജനയുടെ ഭാഗമായി 3000 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം നടന്നു വരികയാണ്.
പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ മൂന്നര ലക്ഷകുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ഇത് ആദ്യമായി കൃഷിക്കാരുടേത് പോലെ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് വീണ്ടും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
കസവ് മുണ്ടും ജുബ്ബയുമണിഞ്ഞ് ഓണാഘോഷത്തിന് അനുയോജ്യമായ വേഷ വിധാനത്തിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളവും പരിസരവും കാവിയാല്‍ നിറഞ്ഞിരുന്നു. വാദ്യഘോഷങ്ങളും കൊട്ടും മേളവും കാവടിയും കലാരൂപങ്ങളുമായി ഉജ്ജ്വല സ്വീകരണമാണ് മോദിക്ക് നല്‍കിയത്.
പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം റോഡ് മാര്‍ഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പ്രാധനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ പരിപാടിക്ക് ശേഷം നിര്‍മ്മാണം പൂര്‍ത്തിയായ പേട്ട-എസ്എന്‍ ജംഗ്ഷന് മെട്രോപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. മെട്രോയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. വെള്ളിയാഴ്ച ഐഎന്‍എസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിനായി സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: