കൊച്ചി : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ദല്‍ഹിയില്‍ നിന്നും എയര്‍ഫോഴ്‌സ് വിമാനത്തില്‍ വൈകിട്ട് 4.30ഓടെയാണ് പ്രധാനമന്ത്രിയെത്തിയ. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കുകയാണ്. മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന് തുടക്കമിട്ടത്. നമസ്‌കാരം ഇവിടെഎത്തിയ എല്ലാവരേയും കാണാന്‍ അതിയായ സന്തോഷമുണ്ട്. കേരളം സാസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമാണെന്നും അദ്ദേഹം മലയാളത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച 9.30 മുതല്‍ കൊച്ചി കപ്പല്‍ശാലയിലാണ് വിക്രാന്തിന്റെ കമ്മിഷന്‍ ചടങ്ങുകള്‍. ഇന്ന് പ്രധാനമന്ത്രി കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കലിന്റെയും കേരളത്തിലെ റെയില്‍വേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം ആറിന് നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിക്കും.
സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദീര്‍ഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: