തിരുവനന്തപുരം : സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. വിസി നിയമന പാനലില്‍ അഞ്ച് അംഗങ്ങളെ നിയമിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ലാണ് പാസാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
സര്‍വകലാശാല ചട്ട വിരുദ്ധ നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടപടികള്‍ കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ നിയമഭേദഗതിക്ക് ഒരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും വിശദമായി പഠിക്കാതെ ഒപ്പുവെയ്ക്കില്ലെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
പാവകളെ വിസി മാരാക്കാനുള്ള ശ്രമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ഇതിനെ കുറ്റപ്പെടുത്തി. ഓട്ടോണമിയെ അട്ടിമറിക്കും. അപമാനകരമാണ് ഇതെന്നും നിയമ ഭേദഗതി ബില്‍ പാസാക്കുന്ന സമയം ബഹിഷ്ക്കരിക്കുന്നുവെന്നാണ് വി.ഡി. സതീശന് ഇതിനോട് പ്രതികരിച്ചത്.
സര്‍ക്കാരിന്റെ ഈ നടപടി ധിക്കാര പരവും അധാര്‍മ്മികവുമാണ്. സര്‍ക്കാരിന്റെ താല്പര്യത്തിന് വിരുദ്ധമായ നിയമങ്ങള്‍ മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗങ്ങള്‍ സര്‍വകലാശാലയുമായി ബന്ധമുള്ളയാള്‍ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാത്തത്, സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയില്‍ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വര്‍ഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് സെര്‍ച്ച് കമ്മറ്റിയില്‍ ഉണ്ടാകില്ലെന്ന് മന്ത്രി ബിന്ദു മറുപടി നല്കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് നിര്ദേശിക്കുന്നയാളെയാണ് അംഗമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ബില്‍ പാസായെങ്കിലും ഗവര്‍ണര്‍ ഒപ്പുവെച്ചെങ്കില്‍ മാത്രമേ ഇത് പ്രാബല്യത്തില്‍ വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: