കൊല്ലം: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ മെറ്റീരിയല്‍ പര്യവേഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുരുത്തോല കരകൗശല ശില്പശാല ആവേശമായി.
പാരമ്പര്യത്തിന്റെ കൗതുകവും രൂപകല്പനയുടെ ചാരുതയും സംയോജിപ്പിച്ചായിരുന്നു പരിപാടി. കരകൗശല വിദഗ്ധന്‍ ജോണ്‍ ബേബി നേതൃത്വം നല്കി. വിവിധ രൂപങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ കുരുത്തോല ഉപയോഗിച്ച് നിര്‍മിക്കാനും ഓലയുടെ വിവിധ ഉപയോഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.
വിവിധ വസ്തുക്കള്‍ ഫലപ്രദമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ എങ്ങനെ കഴിയുമെന്നതിനെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡോ. മനോജ്കുമാര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: