Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരുന്ധതി റോയിയുടെ അമ്മ, സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

1984- കേരളത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്‌ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986- വില്‍പത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്നായിരുന്നു സുപ്രീംകോടതിയുടെ ചരിത്ര വിധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 12:51 pm IST
in Kerala

കോട്ടയം : പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. എഴുത്തുകാരിയും ബുക്കര്‍  ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീംകോടതി വരെ ഒറ്റയ്‌ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി നേടിയെടുത്തത് മേരി റോയി ആണ്.  

1984- കേരളത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്‌ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986- വില്‍പത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്നായിരുന്നു സുപ്രീംകോടതിയുടെ ചരിത്ര വിധി. 2002ല്‍ മേരി റോയിയുടെ 70ാം വയസിലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഈ സ്വത്ത് മക്കള്‍ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നല്‍കുകയായിരുന്നു.  

1933ല്‍ കോട്ടയത്തെ അയ്‌മനത്തായിരുന്നു ജനനം. മുത്തച്ഛന്‍ ജോണ്‍ കുര്യന്‍ കോട്ടയത്തെ ആദ്യത്തെ സ്‌കൂളുകളില്‍ ഒന്നായ അയ്‌മനം സ്‌കൂളിന്റെ സ്ഥാപകനാണ്. പിന്നീട് അത് റവ: റാവു ബഹാദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂള്‍ എന്ന പേര് സ്വീകരിച്ചു. അദ്ദേഹത്തിന്റെ മകളുടെ നാല് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു മേരി. 1937- മേരിക്ക് 4 വയസ്സുള്ളപ്പോള്‍ കൃഷി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം ദല്‍ഹിയിലെത്തി. ജീസസ് മേരി കോണ്‍വെന്റ്് സ്‌കൂളിലായിരുന്നു മേരി അക്കാലത്ത് പഠിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച അച്ഛന്‍ ഊട്ടിയില്‍ വീടുവാങ്ങി. തുടര്‍ന്ന് മേരി ഊട്ടിയിലെ നസ്രേത്ത് കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്നു.  

ഊട്ടിയില്‍ താമസം തുടങ്ങി അധികം നാള്‍ കഴിയുന്നതിനു മുന്‍പ് തന്നെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിരുദ പഠനത്തിനായി മദ്രാസിലെ ക്യൂന്‍സ് മേരി കോളേജില്‍ ചേര്‍ന്നു. ബിഎ കഴിഞ്ഞ് വീട്ടിലെത്തി ഒരു വര്‍ഷം അമ്മയോടൊപ്പം കഴിഞ്ഞു. പിന്നീട് ജ്യേഷ്ഠന്‍ ഓക്‌സ്‌ഫോഡില്‍ നിന്നും പഠനം കഴിഞ്ഞെത്തിയതോടെ അദ്ദേഹത്തിനൊപ്പം മേരിയും കൊല്‍ക്കത്തയിലേക്ക് പോയി. അവിടെവെച്ച് ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ച് മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചു.  

കൊല്‍ക്കത്തയില്‍ വെച്ച് ചണമില്ലില്‍ ഉദ്യാഗസ്ഥനും ധനികനും ആയ ബംഗാളി ബ്രാഹ്‌മണന്‍ രാജീബ് റോയിയെ കണ്ടുമുട്ടി വിവാഹിതയായി. മദ്യത്തിന് അടിമയായ രാജീബ് റോയിക്ക് ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ കഴിഞ്ഞില്ല. 30ആം വയസ്സില്‍ 5 വയസ്സുകാരന്‍ മകന്‍ ലളിതിനെയും 3 വയസ്സുകാരി മകള്‍ അരുന്ധതിയെയും കൂട്ടി മേരി ഊട്ടിയിലെ അച്ഛന്റെ വീട്ടിലെത്തി, 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ശരിയാക്കി. എന്നാല്‍ ജ്യേഷ്ഠന്‍ ജോര്‍ജ്ജ് ഗുണ്ടകളെയും കൂട്ടി വന്ന് മേരിയെയും കുട്ടികളെയും വീട്ടില്‍ നിന്ന് പുറത്താക്കി. എന്നാല്‍ കേരളത്തിന് പുറത്തായതിനാല്‍  ഊട്ടിയിലെ വീടിന് മേല്‍ തുല്യാവകാശമുണ്ടായിരുന്നതു കൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഊട്ടിയിലെ വീട് 1966ല്‍ മേരി റോയിക്ക് ഇഷ്ടദാനമായി നല്‍കി. അതു വിറ്റു കിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ കൊണ്ടാണ് മേരി റോയി, 5 ഏക്കര്‍ സ്ഥലം വാങ്ങി സ്‌കൂള്‍ തുടങ്ങിയത്. ലാറി ബേക്കറായിരുന്നു സ്‌കൂള്‍ രൂപകല്‍പ്പന ചെയ്തത്. ആദ്യ വിദ്യാര്‍ത്ഥികള്‍ സ്വന്തം മക്കളായ ലളിത് റോയിയും അരുന്ധതി റോയിയും പിന്നെ ലാറി ബേക്കറിന്റെ മകളും അടക്കം 7 കുട്ടികള്‍.  

Tags: OBITArundhati Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരുന്ധതീ റോയി…പാക് സൈന്യമാണ് സ്വന്തം ജനതയെ കൊന്നൊടുക്കുന്നത്…ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയ അരുന്ധതിയ്‌ക്ക് വിമര്‍ശനം

പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)
India

അരുന്ധതീ റോയീ, നാണമില്ലെ?.സ്വന്തം ജനതയെ ആക്രമിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് പറയാന്‍… പാകിസ്ഥാന്‍ ബോംബിട്ട് കൊന്നത് കുട്ടികളടക്കം 30 പേരെ

Kerala

പുകവലി ആരോഗ്യത്തിന് ഹാനികരം..പക്ഷെ അരുന്ധതീ റോയി പുകവലിക്കുമ്പോള്‍ ഇത് എഴുതേണ്ട കാര്യമില്ല….

മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍(ഇടത്ത്) എഴുത്തുകാരി അരുന്ധതീ റോയി (വലത്ത്)
India

ഇന്ത്യന്‍സേന സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നു, നല്ലത് പാകിസ്ഥാനെന്ന് അരുന്ധതീ റോയി; പാക് സൈനികനടപടി അക്കമിട്ട് നിരത്തി കന്‍വാല്‍ സിബല്‍

India

ഗോവ മോചന ദിനം ക്രിസ്ത്യാനികളെ സവര്‍ണ്ണഹിന്ദുക്കള്‍ ആക്രമിച്ച ദിവസമാണെന്ന് അരുന്ധതീ റോയി;ഹിന്ദു-ക്രിസ്ത്യന്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.