ലണ്ടന്‍: തെക്കന്‍ ലണ്ടനിലെ ലൂയിഷാമിനടുത്ത് നടന്ന മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.അതിരാവിലെ ഒരു മയക്കുമരുന്ന് കച്ചവടക്കാരന്റെ വീട്ടില്‍ റെയ്ഡിനു കയറിയ പൊലീസിനൊപ്പം പ്രധാനമന്ത്രിയേയും കണ്ട അമ്പരപ്പിലാണ് ലഹരിമാഫിയയിലെ പ്രമുഖന്. മയക്കുമരുന്ന് കച്ചവടക്കാരന് തന്നെയാണ് റെയ്ഡിന്റെ വീഡിയോ എടുത്തിരിക്കുന്നത്. തന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു ബോറിസ് ജോണ്‍സനും ഇവിടെയുണ്ട് എന്ന് അയാള്‍ പറയുന്നുണ്ട്. പിന്നീട് ബോറിസ് ജോണ്‍സനോട് ജമൈക്കന്‍ ശൈലിയില്‍ എന്തൊക്കെയുണ്ട് എന്ന് അന്വേഷിച്ച അയാള്‍ക്ക് സുപ്രഭാതം പറഞ്ഞ് സുഖമാണോ എന്ന് ബോറിസ് ജോണ്‍സനും ചോദിക്കുന്നു.
പിന്നീട് അയാള്‍ ഭ്രാന്തമായി ചിരിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വീട് റെയ്ഡ് ചെയ്യാന്‍ പോയ മെറ്റ് പൊലീസ് കമ്മീഷണര്‍ സര് സ്റ്റീവ് ഹൗസിനൊപ്പമായിരുന്നു ബോറിസ് ജോണ്‍സനും എത്തിയത്. നിരവധി മയക്കുമരുന്നുകളും അനധികൃതമായി സൂക്ഷിച്ചിരുന്ന മൊബാല്‍ ഫോണുകളും പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തു. പ്രദേശത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രഹസ്യ പൊലീസ് ഈ പ്രദേശമാകെ നിരീക്ഷണത്തിലാക്കിയിരുന്നു.മയക്കു മരുന്ന് മാഫിയക്കെതിരെയുള്ള യുദ്ധം കൂടുതല്‍ ശക്തമാക്കുമെന്നും ബോറിസ് ജോണ്സണ് റെയ്ഡിനു ശേഷം അറിയിച്ചു. ഏകദേശം 13,970 പൊലീസുകാരെയാണ് ബ്രിട്ടനിലെ തെരുവുകളില്‍ അധികമായി നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: