തിരുവനന്തപുരം: വ്യവസായങ്ങള്‍ കൊടികുത്തി പൂട്ടിക്കുന്നതിനെതിരെ വിമര്‍ശിച്ച് വ്യവസായമന്ത്രി പി. രാജീവ്. രാഷ്ട്രീയപാര്‍ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില്‍ കുത്താനുള്ളതല്ല. തലശ്ശേരിയില്‍ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ന്യായമല്ലെന്നും അദേഹം നിയമസഭയില്‍ വ്യക്തമാക്കി.
വ്യവസായ സംരഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരഭം നടത്താന്‍ എത്തുന്നവര്‍ക്ക് എതിര്‍പ്പുകള്‍ മൂലം ഭയന്ന് ഓടുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ഇതിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എ. പ്രതിരോധിച്ചെങ്കിലും മന്ത്രി പിന്തുണച്ചില്ല. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും തൊഴിലാളി യൂണിയനുകളുടേയും സഹകരണം വേണമെന്നും രാജീവ് നിയമസഭയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: