കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ രണ്ടിന് കര്‍ണാടക സന്ദര്‍ശിക്കും. യാത്രയുടെ ഭാഗമായി മംഗളൂരുവില്‍ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
മംഗളൂരുവിലെ യന്ത്ര-വ്യവസായവല്‍ക്കൃത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. കണ്ടെയ്നറുകളും മറ്റു ചരക്കുകളും കൈകാര്യംചെയ്യുന്നതിനായി ബര്‍ത്ത് നമ്പര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
യന്ത്രവല്‍ക്കൃത ടെര്‍മിനല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം, പ്രീബര്ത്തിങ് കാലതാമസം, തുറമുഖത്തു നില്‍ക്കേണ്ട സമയം എന്നിവ ഏകദേശം 35% കുറയ്ക്കുകയും ചെയ്യും. അതു വ്യവസായ അന്തരീക്ഷത്തിന് ഉത്തേജനം പകരും. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു. അതിലൂടെ 4.2 എംടിപിഎ കൈകാര്യംചെയ്യല്‍ശേഷിയിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത് 2025 ആകുമ്പോഴേക്കും 6 എംടിപിഎ ആയി വര്‍ധിക്കും.
തുറമുഖത്ത് 1000 കോടിയോളം രൂപയുടെ അഞ്ചുപദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അത്യാധുനിക ക്രയോജനിക് എല്‍പിജി സംഭരണ ടാങ്ക് ടെര്‍മിനലിനാല്‍ സജ്ജീകരിച്ചിട്ടുള്ള സംയോജിത എല്‍പിജി ബള്‍ക്ക് ലിക്വിഡ് പിഒഎല്‍ സൗകര്യം, 45,000 ടണ്‍ ഫുള്‍ ലോഡ് വിഎല്‍ജിസി (ബൃഹത്തായ ഗ്യാസ് കാരിയര്‍) കാര്യക്ഷമമായി അണ്‍ലോഡ് ചെയ്യുന്നതിനു പ്രാപ്തമാകും. രാജ്യത്ത് എല്‍പിജി ഇറക്കുമതി ചെയ്യുന്ന ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നെന്ന പദവി ഉറപ്പിക്കുന്നതോടൊപ്പം ഈ സൗകര്യം ഈ മേഖലയില്‍ പ്രധാനമന്ത്രി ഉജ്വല യോജനയെ ശക്തിപ്പെടുത്തുകയും ചെയ്യും.
സംഭരണ ടാങ്കുകളുടെയും ഭക്ഷ്യ എണ്ണ ശുദ്ധീകരണശാലയുടെയും നിര്‍മാണം, ബിറ്റുമിന്‍ സംഭരണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം, ബിറ്റുമിന്ഭക്ഷ്യ എണ്ണ സംഭരണവും അനുബന്ധ സൗകര്യങ്ങളും നിര്‍മാണം എന്നീ പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ പദ്ധതികള്‍ ബിറ്റുമിന്‍, ഭക്ഷ്യ എണ്ണ കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം മെച്ചപ്പെടുത്തുകയും വ്യവഹാരത്തിനായി വരുന്ന മൊത്തത്തിലുള്ള ചരക്കുചെലവു കുറയ്ക്കുകയും ചെയ്യും.
മീന്‍പിടിത്തം സുരക്ഷിതമാക്കുന്നതിനും ആഗോളവിപണിയില്‍ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന മത്സ്യബന്ധനതുറമുഖത്തിന്റെ വികസനത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി ഈ പ്രവൃത്തി ഏറ്റെടുക്കുകയും അതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിനു മെച്ചപ്പെട്ട സാമൂഹ്യസാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും.
മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന ബിഎസ് അഞ്ച് നവീകരണ പദ്ധതി, കടല്‍ വെള്ളത്തില്‍ നിന്നു ഉപ്പുവേര്‍തിരിക്കുന്നതിനുള്ള പ്ലാന്റ് എന്നീ രണ്ടു പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. ഏകദേശം 1830 കോടി രൂപ ചെലവുള്ള ബിഎസ് ഢക നവീകരണ പദ്ധതി, അത്യധികം ശുദ്ധമായ പരിസ്ഥിതിസൗഹൃദ ബിഎസ് അഞ്ച് ഗ്രേഡ് ഇന്ധനത്തിന്റെ (സള്‍ഫറിന്റെ അളവ് 10 പിപിഎമ്മില്‍ താഴെയുള്ള) ഉല്‍പ്പാദനം സുഗമമാക്കും.
ഏകദേശം 680 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന പ്ലാന്റ്, ശുദ്ധജലത്തെ ആശ്രയിക്കുന്നതു കുറയ്ക്കാനും വര്ഷംമുഴുവന് ഹൈഡ്രോകാര്‍ബണുകളുടെയും പെട്രോകെമിക്കലുകളുടെയും സ്ഥിരമായ വിതരണം ഉറപ്പാക്കാനും സഹായിക്കും. പ്രതിദിനം 30 ദശലക്ഷം ലിറ്റര്‍ (എംഎല്‍ഡി) ശേഷിയുള്ള പ്ലാന്റ്, സമുദ്രജലത്തെ ശുദ്ധീകരണപ്രക്രിയകള്‍ക്ക് ആവശ്യമായ വെള്ളമാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: