ന്യൂദല്‍ഹി : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളിലെ പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് വെളിപ്പെടുത്തല്‍. എഐസിസി വ്യത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജി 23 നേതാക്കള്‍ നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതോടെ ഇത് ശക്തമാവുകയും ചെയ്തിരുന്നു.
അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന് നല്‍കില്ലെന്നാണ് എഐസിസി അറിയിച്ചത്. മത്സരിക്കാന്‍ താനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ആര് മത്സരിച്ചാലും എതിര്‍ക്കില്ലെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്.
പ്രിയങ്കയും അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. കൂടാതെ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: