മുംബൈ : നടന്മാരായ ഇര്ഫാന് ഖാന്, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ ബോളിവുഡ് നടനും വിമര്‍ശകനുമായ കമാല്‍ ആര് ഖാന് (കെആര്‍കെ) അറസ്റ്റില്‍. 2020-ല്‍ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലാണ് നടപടി. മുംബൈയിലെ മാലാഡ് പോലീസാണ് കമാല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
2020-ല്‍ നടന്മാരായ ഇര്ഫാന് ഖാന്, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ യുവസേന അംഗം രാഹുല്‍ കാനാല്‍ നല്കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹ മാധ്യമം വഴി ഇര്ഫാന് ഖാന്, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ മോശമായി പ്രതികരിക്കുകയും സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കമാല്‍ ഖാനെതിരെ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 153 എ, 294, 500, 501, 505, 67, 98 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമാല്‍ ഖാനെ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ബോറിവിലി കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: