ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി ഫോണില്‍ വിളിച്ചപ്പോള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തിയ അമേഠിയിലെ ക്ലാര്‍ക്കിനെതിരേ അന്വേഷണം. ‘തന്റെ ചുമതലകള്‍ നിറവേറ്റാത്തതിന് ക്ലാര്‍ക്കിനെതിരേ അന്വേഷണം ആരംഭിച്ചിതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തന്റെ മണ്ഡലമായ അമേഠിയിലെ താമസക്കാരില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇറാനി ക്ലാര്‍ക്കിനെ വിളിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫിര്‍ഖാന തഹ്സിലിന് കീഴിലുള്ള പൂരെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരന് നല്കിയ പരാതിയുമായി ബന്ധപ്പെട്ടതാണ് വിഷയം. അധ്യാപകനായ പിതാവിന്റെ മരണശേഷം പരാതിക്കാരന്റെ അമ്മയ്ക്ക് പെന്ഷന് സംബന്ധിച്ച് ഇറാനിക്ക് അയച്ച കത്തിന്റെ പരിശോധന നടത്തുന്നതില്‍ ദീപക് എന്ന ക്ലാര്‍ക്ക് വീഴ്ച വരുത്തി.
രേഖ പരിശോധിക്കാത്തതിനാല്‍ അമ്മയ്ക്ക് പെന്ഷന് ലഭിച്ചില്ലെന്ന് പരാതിക്കാരനായ കരുണേഷ് (27) ആരോപിച്ചു. ഈ പരാതിയാണ് മന്ത്രിക്കു മുന്നിലെത്തിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ഇറാനി ക്ലാര്‍ക്കിനെ വിളിച്ചപ്പോള്‍ തിരിച്ചറിഞ്ഞില്ലെന്നു മാത്രമല്ല, നിരുത്തരപാദപരമായി ആണ് സംസാരിച്ചത്. ഇതേ തുടര്‍ന്ന് അമേത്തിയിലെ ചീഫ് ഡെവലപ്മെന്റ് ഓഫീസറോഡ് വിഷയത്തില്‍ ഇടപെടാന്‍ മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്ലാര്‍ക്കില്‍ നിന്ന് അലംഭാവം ഉണ്ടായെന്ന് കണ്ടെത്തുകയും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: