ന്യൂദല്‍ഹി: യുപിയിലെ ഹാഥ്രസില്‍ കലാപമുണ്ടാക്കാന്‍ പോകവേ യുപി പോലീസ് അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസില്‍ ഇന്ന് വാദം കേട്ട ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്, സപ്തംബര്‍ അഞ്ചിനകം നിലപാട് അറിയിക്കാന്‍ യുപി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സപ്തംബര്‍ അഞ്ചിന് സര്‍ക്കാര്‍ വിശദീകരണം ലഭിച്ച ശേഷം കാപ്പന്റെ ഭാഗം വിശദീകരിച്ച് മറുപടി നല്കാന് മൂന്നു ദിവസം നല്‍കും. അതിനു ശേഷം സപ്തംബര്‍ ഒന്‍പതിന് ഹര്‍ജി പരിഗണിക്കും. കോടതി വ്യക്തമാക്കി. കാപ്പന് കീഴ്ക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായല്ല കാപ്പന് അവിടേക്ക് പോയതെന്നും കാപ്പന് അവിടെ ഒരു കാര്യവുമില്ലായിരുന്നുവെന്നും കള്ള പണം കാപ്പന് ഉപയോഗിച്ചതായും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: