കൊച്ചി:പ്രണയം നടിച്ചുള്ള വഞ്ചനയും ലഹരി മരുന്നു നല്കി പെണ്‍കുട്ടികളെ പലര്‍ക്കായി വിറ്റ് പണം നേടുന്നതും ഈ ലഹരി കാലത്തിന്റെ പതിവ് കഥയാവുകയാണ്. അത്തരമൊരു കഥയിലെ ഇരയാണ് നടി അശ്വതി ബാബു.
16ാം വയസ്സില്‍ അമ്മയേയും സഹോദരനെയും വിട്ട് കാമുകനൊപ്പം വീട് വിട്ട് ഇറങ്ങിപ്പോയ സുന്ദരിയാണ് അശ്വതി ബാബു എന്ന പെണ്‍കുട്ടി. എന്നാല്‍ കൊച്ചിയിലെത്തിയ ശേഷം അവള് അനുഭവിച്ചത് ക്രൂരമായ വിധിവൈപരീത്യം. കാമുകനും അയാളുടെ രണ്ട് സുഹൃത്തുക്കളും അശ്വതിയെ ലഹരി മരുന്നിന് അടിമയാക്കി. പിന്നീട് പലര്‍ക്കായി വിറ്റ് പണമുണ്ടാക്കുകയായിരുന്നു. സ്നേഹത്തിന്റെ പേരില്‍ താന്‍ എല്ലാറ്റിനും വഴങ്ങി. പിന്നീട് തന്നെ വിവാഹം കഴിക്കാത്തതിന് കാരണമെന്തെന്ന് കാമുകനോട് ചോദിച്ചപ്പോള്‍ അവര്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും അശ്വതി പറയുന്നു. എന്നാല്‍ താന്‍ എവിടെയെത്തിയാലും ഈ മൂന്ന് പേരും പിന്തുടര്ന്ന് ഉപദ്രവിക്കുന്നതായും അശ്വതി പറയുന്നു. ഇതിനിടെ അശ്വതി ഒരു സിനിമയിലും അഭിനയിച്ചു. ഇതുപോലെ കണ്ടുമുട്ടിയ ഒരാള്‍ മുടക്കിയ പണം കൊണ്ടായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ ആ സിനിമയുടെ നിര്‍മ്മാണത്തിനിടയിലും കാമുകനും അയാളുടെ രണ്ട് സുഹൃത്തുക്കളും പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും അശ്വതിബാബു പറയുന്നു.
കഴിഞ്ഞ ദിവസം അശ്വതിയെ അറസ്റ്റ് ചെയ്തത് എറണാകുളം സൗത്ത് പൊലീസാണ്. അശ്വതിയ്ക്കൊപ്പം എത്തിയ കൂട്ടുകാരന് നൗഫല്‍ എറണാകുളം സൗത്തില്‍ ഒരു സ്വകാര്യ ട്രാവല്‍സ് ഓഫീസില്‍ അതിക്രമിച്ച് കയറി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു എന്നതാണ് കേസ്. അശ്വതിയുടെ സുഹൃത്ത് നൗഫലിനെ പൊലീസ് പിടികൂടി. അശ്വതിക്കൊപ്പം എത്തിയായിരുന്നു ഈ അതിക്രമം. എന്നാല്‍ അശ്വതി പറയുന്നത് മറ്റൊരു കഥയാണ്. ആ ട്രാവല്‍ ഏജന്‍സി തനിക്ക് ഒരു അമേരിക്കക്കാരന് നല്ല രീതിയില്‍ ജീവിക്കാന്‍ ആവശ്യപ്പെട്ട് തന്ന തുക കൊണ്ട് സ്ഥാപിച്ചതാണെന്ന് അശ്വതി പറയുന്നു. പിന്നീട് പഴയ കാമുകന് ആ ഓഫീസ് തട്ടിയെടുക്കുകയായിരുന്നു എന്നും പറയുന്നു. തന്റെ ഒന്നരക്കോടി വരുന്ന സാധനങ്ങള്‍ ആ ഓഫീസിലുണ്ടെന്നും അത് തിരിച്ചുതന്നാല്‍ ഒഴിവാകാമെന്നും അശ്വതി പറയുന്നു.
ലഹരി പെണ്‍വാണിഭക്കേസില്‍ പല തവണ നടി അശ്വതി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അശ്വതിക്ക് ജീവിതം മടുത്തു. ഇനിയും ഒരു മനുഷ്യമൃഗമായി ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്പില് പൊട്ടിക്കരയുകയാണ് അശ്വതി.
പണവും പവറും ഉള്ളവര്‍ അത് ഉപയോഗിച്ച് തന്നെ വെട്ടിലാക്കുകയാണെന്ന് അശ്വതി പറയുന്നു. താനും ആദ്യകാലത്ത് ലഹരി ഉപയോഗിക്കുന്ന ആളായിരുന്നില്ല. എന്നാല്‍ പിന്നീട് ഇവര്‍ അതിന് തന്നെ അടിമയാക്കി. അശ്വതി കാമുകന്റെയും രണ്ട് സുഹൃത്തുക്കളുടെയും കയ്യില്‍പെടുകയായിരുന്നു. അവര്‍ രണ്ടുപേരും ഉപയോഗിച്ചു. ധാരാളം പണമുണ്ടാക്കി. ബെന്‍സ് കാര്‍ വരെ വാങ്ങിയെന്ന് അശ്വതി പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്കിയാല് അവര്‍ ഒളിവില്‍ പോകും. പിന്നീട് പൊങ്ങും.
അപ്പനായി വരുന്നവരും ചേട്ടാനായി വരുന്നവരും വരെ തന്നെ ഉപയോഗിക്കുകയാണെന്നും ഇനിയും മനുഷ്യമൃഗമായി തുടരാന്‍ കഴിയില്ലെന്നും അശ്വതി ബാബു പറയുന്നു. ഇപ്പോള്‍ ഡ്രഗ്സ് നിര്‍ത്തി വിവാഹം കഴിച്ച് നന്നായിപ്പോകാനുള്ള ശ്രമത്തിലാണ്. ആറ് മാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഒരു സ്നേഹത്തിന്റെ പേരില്‍ ചെയ്തതായിരുന്നു ഇങ്ങിനെയെല്ലാം കലാശിച്ചത്. നേരത്തെ ദുബായിലും മയക്കമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ബെംഗളൂരു വഴിയുള്ള എംഡിഎംഎ കടത്തിലും അശ്വതി പങ്കാളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: