വഡോദര: ഗുജറാത്തിലെ സബര്‍മതി നദിയില്‍ കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച മുന്‍പ്രധാനമന്ത്രി വാജ് പേയിയുടെ പേരില്‍ നിര്‍മ്മിച്ച അടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച സബര്‍മതിയില്‍ ഖാദി ഉത്സവത്തില്‍ പങ്കെടുക്കുന്നവരോട് സംസാരിച്ച ശേഷം അല്പം കഴിഞ്ഞാണ് ഇതേ വേദിയില്‍ അടല്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സബര്‍മതി നദിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള പൂന്തോട്ടവും കിഴക്കാന്‍ തീരത്തുള്ള കലാ സംസ്കാരിക കേന്ദ്രവും തമ്മില്‍ ബന്ധിപ്പിച്ചാണ് ഈ അടല്‍ നടപ്പാലം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് 300 മീറ്റര്‍ നീളമുള്ള ഈ സുന്ദരമായ പാലം നിര്‍മ്മിച്ചത്. “അടല്‍ പാലം ഗംഭീരമായി തോന്നുന്നില്ലേ” എന്നും “സബര്‍മതി നദീമുഖത്ത് മറ്റൊരു അനന്യമുദ്ര” എന്നും മോദി തന്നെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.
പാലത്തില്‍ എല്‍ഇഡി ലൈറ്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാന്‍ഡ് റെയില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ് . ഏകദേശം 2600 മെട്രിക് ടണ്‍ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചു. നിറമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. 14 മീറ്ററോളം വീതിയുള്ള പാലത്തിലൂടെ കാല്‍നടയ്ക്ക് പുറമെ സൈക്കിള്‍ യാത്രക്കാര്‍ക്കും കടന്നുപോകാം. ഇതോടെ പ്രധാനപാലത്തിലെ ട്രാഫിക്ക് തിരക്കുകളുടെ ശല്ല്യമില്ലാതെ അടല്‍ പാലത്തിലൂടെ ഈി യാത്രികര്‍ക്ക് ശാന്തമായി നദി കടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: