ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ നൂറ് ശതമാനം ഇന്ത്യയില്‍ നിര്‍മ്മിച്ച, ഇന്ത്യയിലെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗം കൂടിയ ട്രെയിന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമായി. 180 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച് പായുന്ന വന്ദേഭാരത് ട്രെയിന്റെ വീഡിയോ ശനിയാഴ്ച കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മധ്യപ്രദേശിലെ നാഗ് ഡയിലേക്കായിരുന്നു പരീക്ഷണയോട്ടം. വന്ദേഭാരത് ട്രെയിന്‍ ഓടുമ്പോള്‍ അതിലെ ഒരു കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചിരിക്കുന്ന മൊബൈല്‍ ഫോണിന്റെ സ്പീഡോ മീറ്റര്‍ ആപില്‍ 180 കിലോമീറ്റര്‍ എന്ന് വേഗത രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിനാണെന്ന് വന്ദേഭാരത് പരീക്ഷണ ഓട്ടത്തില്‍ തെളിയിച്ചിരിക്കുകയാണ്. സ്പീഡോമീറ്ററില്‍ 180 മുതല്‍ 183 കിലോമീറ്റര്‍ വരെ സ്പീഡ് കാണിച്ചതായി മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇത്ര വേഗതയില്‍ ഓടുമ്പോഴും യാത്രാനുഭവം മികച്ചതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ട്വിറ്ററില്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ വന്ദേഭാരത് ഓടുമ്പോള്‍ തീവണ്ടിപ്പാതയും കാണാം. “ഇന്ത്യയുടെ സ്വയംപര്യാപ്ത തീവണ്ടിയുടെ വേഗത ഇതാ” എന്ന കുറിപ്പോടെ തീവണ്ടിയുടെ മുന്നിലെ കാഴ്ചയാണ് കാണിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേഭാരത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. അടുത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് തീവണ്ടികള്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഗതിമാന്‍ എക്സ് പ്രസാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളില്‍ ഏറ്റവും വേഗം കൂടിയത്. 160 കിലോമീറ്ററാണ് ഇതിന്റെ വേഗത. ശതാബ്ദി എക്സ്പ്രസിന്റെ വേഗത 150 കിലോമീറ്ററാണ്. രാജധാനി എക്സ്പ്രസിന്റെ 140 കിലോമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: