പത്തനംതിട്ട: റോഡിലെ കുഴികള്‍ എണ്ണാന്‍ പത്തനംതിട്ട പോലീസിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. സ്റ്റേഷന് പരിധിയിലെ റോഡുകളില്‍ അപകടകരമായ കുഴികള്‍ ഉണ്ടെങ്കില്‍ വിവരം പ്രത്യേക ഫോര്‍മാറ്റില്‍ തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കാനാണ് എസ് എച്ച് ഒമാര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നത്. 26നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി കര്‍ശന നടപടിവേണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: