Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാഥനില്ലാതെ ആറളം ഫാം; പട്ടിണിയിലായി ജീവനക്കാരും തൊഴിലാളികളും, പല കുടുംബങ്ങളുടേയും വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു

ഫാമില്‍ 240 ദിവസം തൊഴില്‍ ചെയ്ത ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ആറുമാസം മുമ്പെടുത്ത തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്ലാന്റേഷന്‍ തൊഴിലാളികളെ ഫാം തൊഴിലാളികളായി പരിഗണിച്ച് അവര്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ നല്‍കാനെടുത്ത തീരുമാനവും എങ്ങുമെത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 12:59 pm IST
in Kannur

ഇരിട്ടി: രണ്ടുമാസമായി നാഥനില്ലാതായ ആറളം ഫാം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഫാം എംഡി ആയിരുന്ന ബിമല്‍ ഘോഷിന്റെ കാലാവധി അവസാനിച്ചിട്ട് രണ്ടുമാസം പിന്നിട്ടെങ്കിലും ഇതുവരെയായി ആരെയെങ്കിലും നിയമിക്കുകയോ മുന്‍ എംഡിയുടെ കാലാവധി നീട്ടിക്കൊടുക്കുകയോ ചെയ്തിട്ടില്ല. ഇതിനിടയില്‍ നാലുമാസമായി വേതനം കിട്ടാതായ ഫാമിലെ നാനൂറിലധികം വരുന്ന തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലായി.

റേഷന്‍ ലഭിക്കുന്നത് മൂലം ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടി വരുന്നില്ലെങ്കിലും മറ്റു കാര്യങ്ങള്‍ക്കു പണമില്ലാത്തതിനാല്‍ കഷ്ടപ്പെടുകയാണ് മിക്ക കുടുംബങ്ങളും. പണം അടയ്‌ക്കാനില്ലാഞ്ഞതിനാല്‍ പല കുടുംബങ്ങളുടേയും വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു കഴിഞ്ഞു. ഇന്‍ഷൂറന്‍സ് പ്രീമിയം മുടങ്ങിയതിനാല്‍ പലര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഇല്ലാതായ അവസ്ഥയിലാണ്.

ഫാമില്‍ 240 ദിവസം തൊഴില്‍ ചെയ്ത ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ആറുമാസം മുമ്പെടുത്ത തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്ലാന്റേഷന്‍ തൊഴിലാളികളെ ഫാം തൊഴിലാളികളായി പരിഗണിച്ച് അവര്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ നല്‍കാനെടുത്ത തീരുമാനവും എങ്ങുമെത്തിയിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് തൊഴിലാളികളും ജീവനക്കാരുമായ ഫാമിലെ 425 ഓളം പേര്‍ക്ക് വേതനം ലഭിച്ചത്. ഇതില്‍ 300 ല്‍ അധികം പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മെയ്, ജൂണ്‍, ജൂലായ് മാസത്തെ ശമ്പളം പൂര്‍ണ്ണമായും കിട്ടിയിട്ടില്ല. ഓഗസ്റ്റ് മാസവും അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശമ്പളം എന്ന് നല്‍കുമെന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഫാം മാനേജ്‌മെന്റ്. കൂടാതെ തൊഴിലാളികളുടെ പിഎഫ് വിഹിതവും അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിലധികമായി ആനുകൂല്യങ്ങള്‍ ഒന്നും അനുവദിച്ചിട്ടില്ല. ആദിവാസി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയ വകയില്‍ കോടികളാണ് കുടിശ്ശികയായി കിടക്കുന്നത്.

വൈവിധ്യവല്‍ക്കരണത്തിലൂടെ തൊഴിലും വരുമാനവും വാര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നുണ്ടണ്ടെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം കണ്ടെത്താന്‍ ഫാമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫമിന്റെ ആവശ്യത്തിനുള്ള വരുമാനം ഫാമില്‍ നിന്നുതന്നെ കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പില്‍ നിന്ന് പലതവണ നിര്‍ദേശമുണ്ടായെങ്കിലും ഇതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 25 ഓളം വരുന്ന ജീവനക്കാര്‍ക്കും 400 ഓളം വരുന്ന തൊഴിലാളികള്‍ക്കും ഒരു മാസത്തെ ശമ്പളം മാത്രം അനുവദിക്കണമെങ്കില്‍ 70 ലക്ഷത്തോളം രൂപ വേണം.

ഫാമിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന തെങ്ങില്‍ നിന്നുള്ള വരുമാനം നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാട്ടാനശല്യം മൂലം രൂക്ഷമാണ്. 5000 ത്തോളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചു. അവശേഷിക്കുന്ന തെങ്ങുകള്‍ കുരങ്ങ് ശല്യം മൂലം വരുമാനം ഇല്ലാത്തതുമായി. കശുവണ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി.

അടിയന്തിരമായി സര്‍ക്കാരില്‍ നിന്ന് അഞ്ചു കോടിയെങ്കിലും അനുവദിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. ഓണം വരുന്നതോടെ അലവന്‍സും കുടിശ്ശിക ശമ്പളവും അനുവദിക്കണമെങ്കില്‍ മാത്രം നാലുകോടിയോളം രൂപ വേണ്ടിവരും. ഓണത്തിന് തൊഴിലാളികള്‍ പട്ടിണിയിലാക്കുന്ന സാഹചര്യമുണ്ടണ്ടായാല്‍ അത് ഫാം മാനേജുമെന്റിനും സര്‍ക്കാരിനും വലിയ നാണക്കേടായി മാറും.

Tags: kannurശമ്പളംതൊഴിലാളികൾആറളംതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.