ഇരിട്ടി: ശ്വാസവായുവില്‍ പോലും ആദിവാസി പ്രേമം കൊണ്ടണ്ടുനടക്കുന്നവര് ഇരിട്ടി നഗരസഭയിലെ പയഞ്ചേരി കൂളിപ്പാറ കോളനിയില്‍ ഒന്ന് പോകണം. അവിടുത്തെ അന്തേവാസികളുടെ വീടുകള്‍ ഒന്ന് കാണണം. അവര്‍ പറയുന്നത് കേള്‍ക്കണം. അപ്പോള്‍ അറിയാം നമ്മുടെ നമ്പര്‍ വണ്‍ കേരളത്തില്‍ ഇങ്ങനെയും ചില ആദിവാസി കോളനികള്‍ ഉണ്ടെണ്ടന്ന്. അവര്‍ അന്തിയുറങ്ങുന്ന വീടുകളുടെയും അധികൃതര്‍ കൂളിപ്പാറ കോളനിയോട് കാണിക്കുന്ന അവഗണനയുടെയും യാഥാര്‍ത്ഥ ചിത്രം.
ഇരിട്ടി ടൗണില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന ആദിവാസി കോളനിയാണ് കൂളിപ്പാറ. കൂരയെന്നുപോലും പറയാനാവാത്ത പത്തോളം വീടുകളില്‍ ഇരുപതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പല വീടുകളിലും ശൗചാലയം പോലുമില്ല. കോണ്‍ക്രീറ്റ് വീടുകളുണ്ടെണ്ടങ്കിലും പുറത്ത് മഴപെയ്താല്‍ അകത്ത് മഴപെയ്തതുപോലെയാണ്. അതിനാല്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു കെട്ടിയനിലയിലാണ് വീടുകള്‍.
രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം മഴക്കാലത്ത് പോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുന്ന അവസ്ഥ. കുറച്ച് മാസം മുന്‍പ് കുഴല്‍ക്കിണര്‍ കുത്തുകയും വാട്ടര്‍ ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. മോട്ടോറും മാറ്റ് സംവിധാനങ്ങളുമൊരുക്കിയെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷന് നല്കാത്തതുമൂലം ഇവയെല്ലാം നോക്കുകുത്തിയായി നില്ക്കുന്ന അവസ്ഥയാണ്. കോളനിക്കാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അധികൃതര്‍ പുറം തിരിഞ്ഞു നില്ക്കുന്ന അവസ്ഥയാണ് കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് കോളനിവാസികള്‍ പറയുന്നത്.
ഈ ദുരിതങ്ങള്‍ക്കൊപ്പം കോളനി കേന്ദ്രീകരിച്ച് ചില ആളുകള്‍ നാടന്‍ ചാരായം ഉള്‍പ്പെടെ വില്‍പ്പന നടന്നതായി കോളനിയിലെ വീട്ടമ്മമാരും പറയുന്നു.
സതീശന് ഇരിട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: