ന്യൂദല്‍ഹി: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍ ഇന്ത്യന്‍ താരങ്ങളായ കല്യാണ്‍ ചൗബേയും ബൈച്ചുങ് ബൂട്ടിയയും നാമനിര്‍ദേശ പത്രിക നല്കി. ചൗബേയെ ഗുജറാത്ത്, ഹിമാചല്‍ അസോസിയേഷനുകളും ബൂട്ടിയയെ ആന്ധ്ര, രാജസ്ഥാന് അസോസിയേഷനുകളുമാണ് പിന്തുണച്ചത്.
ഭൂരിഭാഗം അസോസിയേഷനുകളുടെയും പിന്തുണയുള്ള ചൗബേയ്ക്കാണ് മുന്‍തൂക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്നും ഈ ചുമതലയ്ക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്നും പത്രിക സമര്‍പ്പിച്ച ശേഷം ബൂട്ടിയ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: