Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാഹനമോഷണ കേസുകള്‍ പെരുകി കൊല്ലം റൂറല്‍ ജില്ല; രാത്രികാല പെട്രോളിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മോഷ്ടാക്കൾക്ക് അവസരമാകുന്നു

ശൂരനാട്, ശാസ്താംകോട്ട, കിഴക്കേക്കല്ലട പോലീസ് സ്റ്റേഷനുകളില്‍ മാത്രം 150 വാഹനമോഷണ കേസുകള്‍ തുമ്പില്ലാതെ കിടക്കുന്നുണ്ട്. ഇതിനിടെ രാത്രികാല പെട്രോളിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും മോഷ്ടാക്കള്‍ക്ക് സ്വൈരവിഹാരത്തിന് അവസരം ഒരുക്കുന്ന നിലയിലാണ്.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Aug 25, 2022, 03:53 pm IST
in Kollam

ശാസ്താംകോട്ട: കൊല്ലം റൂറല്‍ പോലീസിന്റെ പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളില്‍ വാഹനമോഷണം തുടര്‍ക്കഥയാകുന്നു. മോഷണസംഘം രാപകലില്ലാതെ അഴിഞ്ഞാടുമ്പോഴും യാദൃശ്ചികമായി കയ്യില്‍ കിട്ടുന്ന പ്രതികളല്ലാതെ കവര്‍ച്ചാസംഘത്തിന്റെ താവളം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുന്ന പോലീസിന്റെ അനാസ്ഥ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ശാസ്താംകോട്ട പോലീസ് വാഹനപരിശോധനക്കിടെ ഇന്നലെ ഇരുചക്രവാഹനത്തില്‍ വന്ന മൂന്ന് പേരെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് അറിഞ്ഞത്. കഴിഞ്ഞ ദിവസം പടിഞ്ഞാറെ കല്ലട കാരാളി മുക്കിന് സമീപം കാക്കത്തോപ്പില്‍ പോലീസ് വാഹനപരിശോധന നടത്തവെയാണ് ബൈക്കില്‍ വന്ന മൂന്നംഗ സംഘം പിടിയിലാകുന്നത്. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്‍തുടര്‍ന്ന പോലീസ് മൂന്ന് പേരെയും പിടികൂടി.  

കിഴക്കേക്കല്ലട താഴത്ത് എലവൂര്‍ കാവ് താഴത്ത് തെക്കതില്‍ ആദിത്യന്‍ (19), എഴുകോണ്‍ മാറനാട് പുത്തന്‍ നടക്ഷേത്രത്തിന് സമീപം ബിജുവിലാസത്തില്‍ കണ്ണന്‍ (20) എന്നിവരെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ കൊട്ടാരക്കര ഭാഗത്തു നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന ബൈക്കാണെന്ന് ഇവര്‍ സമ്മതിച്ചു.തെക്കന്‍ ജില്ല കേന്ദ്രീകരിച്ചുള്ള വാഹന മോഷണസംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കൂട്ടത്തിലുള്ള ഒരു പ്രതിയെ കിട്ടാനുണ്ട്. ശാസ്താംകോട്ട കോടതി റിമാന്റ് ചെയ്ത പ്രതികളേ കുടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

ശൂരനാട്, ശാസ്താംകോട്ട, കിഴക്കേക്കല്ലട പോലീസ് സ്റ്റേഷനുകളില്‍ മാത്രം 150 വാഹനമോഷണ കേസുകള്‍ തുമ്പില്ലാതെ കിടക്കുന്നുണ്ട്. ഇതിനിടെ രാത്രികാല പെട്രോളിങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും മോഷ്ടാക്കള്‍ക്ക് സ്വൈരവിഹാരത്തിന് അവസരം ഒരുക്കുന്ന നിലയിലാണ്. പോലീസ് ജീപ്പുകള്‍ പമ്പുകളില്‍ നിന്നും ഡീസല്‍ നിറയ്‌ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണം. ഡീസല്‍ അടിച്ച വകയില്‍ പമ്പുകളില്‍ ലക്ഷങ്ങളാണ് പോലീസ് നല്‍കാനുള്ളത്. ഇതേ തുടര്‍ന്ന് പോലീസിന് ഇന്ധനം നല്‍കേണ്ടന്ന് പമ്പ് ഉടമകള്‍ തീരുമാനമെടുത്തത് ആഴ്ചകള്‍ക്ക് മുന്‍പാണ്. പോലീസിന്റെ ഡ്യൂട്ടിയെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിയന്ത്രിക്കുന്നതോടെ കവര്‍ച്ചാ സംഘത്തിന് അഴിഞ്ഞാടാനുള്ള സാഹചര്യമായെന്നാണ് ആക്ഷേപം.

Tags: theftvehiclekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.