പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് പാറക്കളത്തെ ഡിവൈഎഫ്ഐ. പ്രാദേശിക നേതാവും സിപിഎം. പ്രവര്‍ത്തകനും ചിന്ത വായനശാലാ ഭാരവാഹിയുമാണ്. ഡിവൈഎഫ്ഐ പെരുമാട്ടി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അജീഷ്. സഹോദരന് അജയ്ഘോഷ് എസ്.എഫ്.ഐ.നേതാവാണ്. സമ്മര്‍ദ്ദം അതിജീവിച്ച് പോലീസ് അറസ്റ്റ് ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ നടപടിയെടുത്ത് തലയൂരാനുള്ള ശ്രമിത്തിലാണ് സംഘടന. സ്കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അജയ് ഘോഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു. ഇത് ചേട്ടനും അറിഞ്ഞു. ഇതോടെ ചേട്ടന് അജീഷും വീട്ടിലെത്തി. പീഡനം ചേട്ടനും തുടരുന്നു. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. പഠനത്തില്‍ പിന്നോക്കം പോയി. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ മാറ്റം അദ്ധ്യാപകര്‍ ശ്രദ്ധിച്ചു.
അവര്‍ കൗണ്‍സിലിങ് നടത്തി. ഇതോടെയാണ് പീഡനം പെണ്‍കുട്ടി പുറത്തു പറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസില്‍ പരാതി കൊടുത്തു. മീനാക്ഷിപുരം പൊലീസ് കേസെടുത്തു. ഇതിനിടെ നേതാക്കളെ രക്ഷിക്കാന്‍ ചില ശ്രമം എത്തി. എന്നാല്‍ പ്രശ്നം പീഡനമാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച് പൊലീസ് വിലങ്ങഴിച്ചു. അപ്പോള്‍ അജയ്ഘോഷ് പൊലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്കി. തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: