ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിയുടെ ചികിത്സയ്‌ക്കായി ഗാന്ധി കുടുംബ ഒന്നടങ്കം ഇന്ത്യ വിടുകയാണ്. മെഡിക്കല്‍ പരിശോധനകളും മറ്റും നടത്താന്‍ അമ്മയെ രാഹുലും പ്രിയങ്കയും അനുഗമിക്കുന്നു.
എവിടെയാണ് ചികിത്സയെന്നോ എന്നാണ് ഇന്ത്യ വിടുന്നതെന്നോ ഉള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. “സോണിയാഗാന്ധി മെഡിക്കല്‍ പരിശോധനകള്‍ക്കായി ഇന്ത്യ വിടുമെന്നും ഇറ്റലിയില്‍ രോഗവസ്ഥായിലായ അമ്മയെ കണ്ടതിന് ശേഷമേ ദല്‍ഹിയിലേക്ക് മടങ്ങൂ എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേഷ് പ്രസ്താവനയില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അമ്മയെ അനുഗമിക്കുമെന്നും ജയ്റാം രമേഷ് പറയുന്നു. ഇഡി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് സോണിയ വിദേശത്തേക്ക് പോകുന്നത്. ആഗസ്ത് മാസത്തില്‍ രണ്ടാമതും സോണിയാഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണിലും കോവിഡ് ബാധിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് സോണിയയ്‌ക്ക് പകരമായി ഒരാളെ തെരഞ്ഞെടുക്കാന്‍ കഴിയാത്തതിന്റെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. സ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ഗാന്ധി വിസമ്മതിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: