ന്യൂദല്‍ഹി: എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ ഗൗതം അദാനി വാങ്ങിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പ് മാധ്യമ രംഗത്തേക്ക് എത്തിയത് മാധ്യമങ്ങളെ ഞെരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മേല്‍ പണവും രാഷ്ട്രീയ അധികാരവും ആധിപത്യം സ്ഥാപിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
ഒരു കമ്പനിക്ക് നല്കിയ വായ്പ വളഞ്ഞ വഴിയിലൂടെ സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള ആയുധമായി ഉപയോഗിച്ചതയില് ദുരൂഹതയുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരിയാണ് ഗൗതം അദാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അദാനി എന്റെര്‍െ്രെപസസ് ലിമിറ്റഡിന്റെ (എഇഎല്‍) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ െ്രെപവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്.
മീഡിയ ഗ്രൂപ്പില്‍ 29.18 ശതമാനം ഓഹരിയുള്ള എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കാനുള്ള അവകാശം വിസിപിഎല്‍ വിനിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആര്.ആര്.പി.ആറിന്റെ നിയന്ത്രണം വി.സി.പി.എല്‍ ഏറ്റെടുക്കുന്നതിന് കാരണമാകു എന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഓണ്‍ലൈന്‍ ബൈവ് ശൃഖലയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ് മീഡിയ രംഗത്ത് ശക്തമായ ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്സൈറ്റ് ഉടന്‍ പുറത്തിറങ്ങും.
അദാനി ഗ്രൂപ്പിന്റെ മീഡിയ സംരംഭത്തിന്റെ ചീഫ് എഡിറ്ററായി മാധ്യമപ്രവര്ത്തകന് സഞ്ജയ് പുഗാലിയെ അടുത്തിടെ നിയമിച്ചിരുന്നു. ഇദേഹത്തിന്റെ നേതൃത്വത്തിലാണ് എന്‍ഡി ടിവിയുടെ മാതൃസ്ഥാപനമായ ന്യൂദല്‍ഹി ടെലിവിഷന്‍ കമ്പനിയുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അദാനി ഗ്രൂപ്പിന് കമ്പനി വില്ക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ എന്‍ഡിടിവി മാനേജ്മെന്റ് നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: