കേരള ഹൈക്കോടതിയില്‍ ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
* ഷൗഫര്‍ ഗ്രേഡ്-2, ശമ്പള നിരക്ക് 26500-60700 രൂപ (സ്ഥിരം നിയമനം); ഒഴിവുകള്‍-19 (ഇതില്‍ ഒരൊഴിവ് ഹിന്ദുനാടാര്‍ വിഭാഗത്തിന്). യോഗ്യത- എസ്എസ്എല്‍സി, എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ്, 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. എസ്സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര് മുതലായ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാ ഫീസ് 500 രൂപ. (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല). അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 16 വരെ സ്വീകരിക്കും. എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
* റിസര്‍ച്ച് അസിസ്റ്റന്റ്, താല്‍ക്കാലിക ഒഴിവുകള്‍-15, ശമ്പളം/ഓണറേറിയം പ്രതിമാസം 30,000 രൂപ. യോഗ്യത- അംഗീകൃത നിയമബിരുദം (എല്‍എല്‍ബി/തത്തുല്യം). അവസാനവര്‍ഷ/സെമസ്റ്റര്‍ നിയമബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്. 1994 സെപ്തംബര്‍ 13 നും 2000 സെപ്തംബര്‍ 12 നും മധ്യേ ജനിച്ചവരാകണം. അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 12 വരെ സമര്‍പ്പിക്കാം.
ഈ രണ്ട് തസ്തികകളുടെയും പ്രത്യേകം റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hckrecruitment.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശപ്രകാരം അപേക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റ്ഔട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത തീയതിക്കകം ദി രജിസ്ട്രാര്‍ (റിക്രൂട്ട്മെന്റ്), കേരള ഹൈക്കോടതി, എറണാകുളം, കൊച്ചി-682031 എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: