കൊച്ചി: കാറ്റും സൗരോര്‍ജവും ഉപയോഗിച്ചുളള ഹൈബ്രിഡ് എനര്‍ജി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം (കാറ്റാടി യന്ത്രം) കര്‍ണാടകയില്‍ സ്ഥാപിച്ചു. കമ്പനിയുടെ കര്‍ണാടക നര്‍സാപുരയിലെ പ്ലാന്റില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ദേവനഗരെ ജില്ലയിലെ ജഗല്പൂരിലാണ് മൂന്നാമത്തെ കാറ്റാടി യന്ത്രസംവിധാനം ഉദ്ഘാടനം ചെയ്തത്.
130 മീറ്റര്‍ ഉയരത്തില്‍ 2.7 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി യന്ത്രം പ്രതിവര്‍ഷം 75 ലക്ഷം കിലോവാട്ട് (കെഡബ്ല്യുഎച്ച്) ഊര്‍ജം ഉല്‍പ്പാദിപ്പിക്കും. ഇതുവഴി നര്‍സാപുര നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് 5400 ടണ്ണിലധികം കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുകയും ചെയ്യും. ഗുജറാത്തിലെ രധന്പൂരില്ലും (2 മെഗാവാട്ട് ശേഷി), ഭന്വാദിലും (2.7 മെഗാവാട്ട് ശേഷി) സ്ഥാപിച്ച ടര്‍ബൈന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എച്ച്എംഎസ്ഐ നിര്‍മിച്ച മൂന്ന് കാറ്റാടി യന്ത്രങ്ങള്‍ ആകെ 7.4 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കും.
തുടക്കം മുതല്‍ നിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധവും ഹരിതവുമായ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്നതിന് എച്ച്എംഎസ്ഐ പ്രതിജ്ഞാബദ്ധമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു. താപവൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലൂടെ, 2050ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹോണ്ടയുടെ ദീര്‍ഘകാല പാരിസ്ഥിതിക കാഴ്ചപ്പാടിലേക്ക് കമ്പനി കൂടുതല്‍ അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്ലാന്റുകളിലുമായി കമ്പനിക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 67 മെഗാവാട്ട് വൈദ്യുതി പുനരുപയോഗ ഊര്‍ജ സംവിധാനങ്ങളിലൂടെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 2021-22 കാലയളവില്‍ പുനരുപയോഗിക്കാവുന്ന മാര്‍ഗങ്ങളില്‍ നിന്ന് 87 ദശലക്ഷം (കെഡബ്ല്യുഎച്ച്) യൂണിറ്റ് വൈദ്യുതിയാണ് ഹോണ്ട ഉത്പാദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: